Humrahi

റാഗി ദോശ

ചേരുവകൾ:

  • 1 കപ്പ് റാഗി പൊടി
  • ¼ കപ്പ് അരിപ്പൊടി
  • ½ കപ്പ് സൂജി (സമോലിന)
  • ¼ കപ്പ് തൈര്
  • 2 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്
  • 1 അരിഞ്ഞ പച്ചമുളക് 
  • 1 ടീസ്പൂൺ ജീരകം
  • വെള്ളം ആവശ്യത്തിന്
  • ഉപ്പ് പാകത്തിന്

പോഷക മൂല്യം:

ഊർജ്ജം: 210 കിലോ കലോറി
പ്രോട്ടീൻ: 4 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • ഒരു വലിയ ബൗളിൽ റാഗി, അരിപ്പൊടി, സെമോലിന എന്നിവ എടുക്കുക. 
  • കുറച്ച് തൈരും അരിഞ്ഞ പച്ചമുളക്, ഇഞ്ചി, ജീരകം, ഉപ്പ് എന്നിവ ചേർക്കുക.
  • ഇനി വെള്ളം ചേർത്ത് കുഴയ്ക്കുക. 10-15 മിനിറ്റ് വയ്ക്കുക.
  • അതിനുശേഷം ഒരു ദോശക്കല്ല് ചൂടാക്കി അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് പരത്തുക-മാവിന് കട്ടി കൂടുതൽ ആണെങ്കിൽ വെള്ളം ചേർത്ത് അയവ് വരുത്താം. 
  • ബാറ്റർ മധ്യഭാഗത്തേക്ക് ഒഴിക്കുക, ഉടനെ അത് പരത്തുക.
  • ഒരു സ്പൂൺ എണ്ണ ഇതിലേക്ക് ഒഴിച്ച് പതിയെ വേവിച്ച് എടുക്കുക.
  • ദോശ തിരിച്ചിട്ട് ഇരു ഭാഗവും വേവിക്കുക. പുതിന ചട്ട്‌നി അല്ലെങ്കിൽ സാമ്പാറിന് ഒപ്പം കഴിക്കുക

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം