Humrahi

നോ ബേക്ക് ഗ്രാനോള ബാർ [1 ബാർ]

No bake granola Bar [1 bar]

ചേരുവകൾ:

ഓട്‌സ് മാവ്: 60 ഗ്രാം
ഈന്തപ്പഴം: 80 ഗ്രാം
നിലക്കടല: 50 ഗ്രാം
കറുത്ത ചോക്ലേറ്റ്: 50 ഗ്രാം

പോഷക മൂല്യം:

എനർജി: 265 കിലോ കലോറി
പ്രോട്ടീൻ: 6.5 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • നിലക്കടലയും ഓട്‌സ് പൊടിയും വെവ്വേറെ വറുക്കുക.
  • ഈന്തപ്പഴം 15-20 മിനിറ്റ് നേരം ഇളം ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക.
  • ഗ്രൈൻഡ് ചെയ്ത ഈന്തപ്പഴവും വറുത്ത നിലക്കടലയും കുഴമ്പുരൂപത്തിലാക്കുക.
  • ഓട്‌സ് പൊടിയുമായി ഈ കുഴമ്പ് യോജിപ്പിച്ച് ഒരു മാവ് തയ്യാറാക്കുക.
  • ചേരുവ ഒരു ബട്ടർ പേപ്പറിൽ പരത്തി സമചതുരങ്ങളായി/ബാറുകളായി മുറിച്ചെടുക്കുക.
  • ചോക്ലേറ്റ് ഉരുക്കി ബാറുകളിൽ ഒഴിക്കുക. 1 മണിക്കൂർ റഫ്രിജറേറ്ററിൽ വയ്ക്കുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം