മില്ലറ്റ് കർഡ് റൈസ്
ചേരുവകൾ:
- ഫോക്‌സ്‌ടെയിൽ മില്ലറ്റ് - 50 ഗ്രാം
- തൈര് - 100 ഗ്രാം
- കുക്കുംബർ - 20 ഗ്രാം
- കാരറ്റ് - 20 ഗ്രാം
- കാരറ്റ് - 20 ഗ്രാം
- മല്ലിയില - 1 ടീസ്‌പൂൺ
- കറിവേപ്പില - 5
- കടുക് - ½ ടീസ്‌പൂൺ
- മുളക് - 1
- എണ്ണ - 5 ഗ്രാം
- ഉപ്പ് – പാകത്തിന്
പോഷക മൂല്യം:
എനർജി: 219 കിലോകലോറി
പ്രോട്ടീൻ: 10 ഗ്രാം
പാചകം ചെയ്യുന്ന വിധം:
- മില്ലറ്റ് കഴുകി 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവയ്ക്കുക.
- ഒരു പ്രഷർ കുക്കറിൽ കുതിർത്ത മില്ലറ്റും 200 മില്ലി വെള്ളവും ചേർത്ത് മീഡിയം ഫ്ലെയിമിൽ 3 വിസിൽ കേൾക്കുന്നതു വരെ വേവിക്കുക.
- മില്ലറ്റ് വേവിച്ചുകഴിഞ്ഞാൽ, തൈര് ചേർക്കുന്നതിന് മുമ്പ് കുറച്ചു സമയം മാറ്റിവയ്ക്കുക.
- വേവിച്ച മില്ലറ്റിലേക്ക് തൈരും അരിഞ്ഞ പച്ചക്കറികളും ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
- ടെമ്പറിംഗിനായി, ചൂടാക്കിയ പാനിൽ എണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. മില്ലറ്റ് തൈര് മിശ്രിതത്തിലേക്ക് ടെമ്പറിംഗ് ചേർത്ത് നന്നായി യോജിപ്പിക്കുക.
- മില്ലറ്റ് കർഡ് റൈസ് വിളമ്പാൻ തയ്യാർ.