Humrahi

ചില്ലി ടോഫു

ചേരുവകൾ:

  • 100 ഗ്രാം ടോഫു
  • 1 കാപ്‌സിക്കം അരിഞ്ഞത്
  • 1 ചെറിയ, ചതച്ച ഇഞ്ചി
  • 2 അല്ലി വെളുത്തുള്ളി
  • 1 ചെറിയ ഉള്ളി അരിഞ്ഞത്
  • 1 ഇടത്തരം വലുപ്പമുള്ള തക്കാളി അരിഞ്ഞത്
  • ¼ ടീസ്‌പൂൺ ചുവന്ന മുളകുപൊടി
  • പാകത്തിന് ഉപ്പും കുരുമുളകും
  • ¼ ടീസ്‌പൂൺ മഞ്ഞൾ പൊടി
  • 1 ടേബിൾസ്‌പൂൺ എണ്ണ

പോഷക മൂല്യം:

എനർജി: 110 കിലോകലോറി
പ്രോട്ടീൻ: 11 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • ഒരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കുക. അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പാക്കുക, കുറഞ്ഞ ഫ്ലെയിമിൽ ഏകദേശം 30 സെക്കൻഡ് ചൂടാക്കുക
  • ആവശ്യത്തിന് ചൂടാകുമ്പോൾ, എണ്ണ ഒഴിക്കുക. 
  • ചതച്ച ഇഞ്ചി, വെളുത്തുള്ളി അല്ലികൾ, അരിഞ്ഞ ഉള്ളി എന്നിവ പാനിൽ ചേർത്ത് ഈ മൂന്ന് ചേരുവകളും നന്നായി കൂട്ടിക്കലർത്തുക.
  • ഒരു പാത്രം എടുത്ത് പാൻ മൂടി 45 സെക്കൻഡ് കുറഞ്ഞ ഫ്ലെയിമിൽ വയ്ക്കുക.
  • അരിഞ്ഞ കാപ്‌സിക്കം ചേർത്ത് നന്നായി ഇളക്കുക. 
  • ഇനി തക്കാളി ചേർക്കാം, തക്കാളി അവസാനമാണ് ചേർക്കുന്നതെന്ന് ഉറപ്പാക്കുക, നന്നായി കൂട്ടിക്കലർത്തുക, തുടർന്ന് ഒരു പാത്രം എടുത്ത് പാൻ മൂടി കുറഞ്ഞ ഫ്ലെയിമിൽ 1 മിനിറ്റ് വയ്ക്കുക.
  • തുടർന്ന്, അരിഞ്ഞ ടോഫു ചേർക്കുക അല്ലെങ്കിൽ ചതച്ചിടുകയും ചെയ്യാം. 
  • ഒരു പാത്രം എടുത്ത് മൂടി ഏകദേശം 1 മിനിറ്റ് ചെറിയ ഫ്ലെയിമിൽ വേവിക്കുക.
  • കുരുമുളക്, ഉപ്പ്, ചുവന്ന മുളകുപൊടി പോലുള്ള മസാലകൾ ചേർക്കുക.
  • എല്ലാ മസാലകളും കൂട്ടിക്കലർത്തി ഒരു പാത്രം കൊണ്ട് മൂടി ചെറിയ ഫ്ലെയിമിൽ ഏകദേശം 2 മിനിറ്റ് വേവിക്കുക.
  • രുചികരമായ ചില്ലി ടോഫു തയ്യാറായിരിക്കുന്നു. ചൂടോടെ വിളമ്പുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം