Humrahi

ബെസാൻ ഓട്‌സ് ചില്ല

ചേരുവകൾ:

കടലമാവ് (ബെസാൻ): 20 ഗ്രാം
ഓട്‌സ് മാവ്: 20 ഗ്രാം
ഉള്ളി: 10 ഗ്രാം
തക്കാളി: 10 ഗ്രാം
മല്ലിയില - 5-6 ഇല
പച്ചമുളക് - ½
മഞ്ഞൾ പൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
ചുവന്ന മുളക് - ഒരു നുള്ള്
ജീരകം പൊടി - ഒരു നുള്ള് 
എണ്ണ - 1 ടീസ്‌പൂൺ

പോഷക മൂല്യം:

എനർജി: 210 കിലോ കലോറി
പ്രോട്ടീൻ: 8.2 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത ശേഷം ഒരു നേർമ്മയുള്ള മാവുണ്ടാക്കാൻ ആവശ്യമായ വെള്ളം ചേർത്തിളക്കുക, കട്ടകൾ ഉണ്ടായിരിക്കരുത്.
  • ഇടത്തരം ചൂടുള്ള തവയിൽ/പാനിൽ എണ്ണ തേച്ച് മാവ് ഒഴിക്കുക.
  • ചില്ല ഉണ്ടാക്കാൻ, മാവ് ചെറുതായി പരത്തുക.
  • മുകൾഭാഗം പാകമായതായി കാണുന്നതുവരെ ഒരു ലോ – മീഡിയം ഫ്ലെയിമിൽ ചില്ല വേവിക്കുക.
  • അടിഭാഗം ഇളം ഗോൾഡൻ നിറമാകുന്നതുവരെ വേവിക്കുക. മറിച്ചിടുക. രണ്ടുവശവും ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ വേവിക്കണം.
  • 2 ടേബിൾസ്‌പൂൺ തൈര് അല്ലെങ്കിൽ 2 ടീസ്‌പൂൺ പുതിന ചട്‌നിക്കൊപ്പം ഓട്‌സ് ചില്ല വിളമ്പാം.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം