എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം മിനിറ്റ് മൂടി മാറ്റി വയ്ക്കുക.
ഒരു ട്രേ എടുത്തു, അതിൽ ബട്ടർ പേപ്പർ വിരിച്ചു മുകളിൽ ഓയിൽ തടവുക.
മാറ്റി വച്ചിരിക്കുന്ന മിശ്രിതം രണ്ടു ഇഞ്ചു അകലത്തിൽ കൂനയായി ഇടുക.
ഒരു സ്പൂണിന്റെ പുറകിൽ അല്ലെങ്കിൽ വിരലിൽ എണ്ണ തടവിയ ശേഷം അതുകൊണ്ടു മിശ്രിതം പരത്തി കബാബ് പരുവത്തിലാക്കുക.
ഇത് അരമണിക്കൂർ ഫ്രീസറിൽ വച്ച് കട്ടിയാക്കുക. അതിനു ശേഷം പുറത്തെടുത്തു ഒരു നോൺ സ്റ്റിക് പാനിൽ ഇടത്തരം ചൂടിൽ പൊരിച്ചെടുക്കുക, അല്ലെങ്കിൽ 15 മിനിറ്റ് 180°C ബേക്ക് ചെയ്തെടുക്കുക.
ഇഷ്ടമുള്ള സോസിലോ ചുട്ടണിയിലോ മുക്കി ചൂടോടെ കഴിക്കുക.