Humrahi

ക്വിനോവ മഷ്റൂം സാലഡ്

ചേരുവകൾ:

  • വേവിച്ച ക്വിനോവ - 30 ഗ്രാം
  • കൂൺ - 100 ഗ്രാം
  • നന്നായി കഴുകിയ ബ്രോക്കോളി - 20 ഗ്രാം
  • കാരറ്റ്-10 ഗ്രാം
  • ഉള്ളി-10 ഗ്രാം
  • തക്കാളി - 10 ഗ്രാം
  • ക്യാപ്‌സിക്കം - 10 ഗ്രാം
  • കുക്കുംബർ - 10 ഗ്രാം
  • ഒലിവ് ഓയിൽ - 5 ഗ്രാം
  • നാരങ്ങ നീര് - 2 ടീസ്‌പൂൺ
  • പുതിനയില - 1 ടീസ്‌പൂൺ
  • ചില്ലി ഫ്ലേക്‌സ് - ½ ടീസ്‌പൂൺ
  • ഒറിഗാനോ - ½ ടീസ്‌പൂൺ
  • ഉപ്പ് – പാകത്തിന്

പോഷക മൂല്യം:

എനർജി: 222.55 കിലോകലോറി
പ്രോട്ടീൻ: 10.1 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • ഡ്രെസ്സിംഗിനായി, ഒരു പാത്രത്തിൽ തൈരും ഒലിവ് ഓയിലും നാരങ്ങ നീരും ഉപ്പും ചില്ലി ഫ്ലേക്‌സും ഒറിഗാനോയും ചേർത്ത് നന്നായി ഇളക്കി മാറ്റിവയ്ക്കുക.
  • ഒരു പാൻ എടുത്ത് 1 സ്‌പൂൺ എണ്ണ ഒഴിക്കുക, അതിലേക്ക് വെളുത്തുള്ളിയും കൂണും ചേർത്ത് കുറഞ്ഞ ഫ്ലെയിമിൽ 4-5 മിനിറ്റ് വഴറ്റുക. അത് മാറ്റിവയ്ക്കുക. 
  • ഒരു വലിയ പാത്രത്തിൽ വേവിച്ച ക്വിനോവയും കൂണും അരിഞ്ഞ പച്ചക്കറികളും പുതിനയിലയും ചേർക്കുക.
  • ഇനി ക്വിനോവ പാത്രത്തിലേക്ക് ഡ്രസ്സിംഗ് ചേർക്കുക, സാലഡ് നന്നായി ഇളക്കുക.
  • സെർവിംഗ് പാത്രത്തിലേക്ക് മാറ്റി ഉടൻ വിളമ്പുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം