കാബൂളി ചന ക്വേസഡില്ല
ചേരുവകൾ:
- വേവിച്ച കാബൂളി ചന - 30 ഗ്രാം
- 1 മുട്ട [ഓംലെറ്റ്] -20 ഗ്രാം
- കഷണമാക്കിയ ചീസ് - 15 ഗ്രാം
- 1 ഗോതമ്പ് ടോർട്ടില്ല/ചപ്പാത്തി - 20 ഗ്രാം
- ഉള്ളി-20 ഗ്രാം
- ക്യാപ്‌സിക്കം-20
- കാരറ്റ് - 20 ഗ്രാം
- മല്ലിയില - 5 ഗ്രാം
- പച്ചമുളക് 1
- വെളുത്തുള്ളി - 2 അല്ലി
- ചില്ലി ഫ്ലേക്‌സ് - 1 ടീസ്‌പൂൺ
- ഒറിഗാനോ - 1 ടീസ്‌പൂൺ
- മഞ്ഞൾ പൊടി - 1 ടീസ്‌പൂൺ
- ഉപ്പ് – പാകത്തിന്
- എണ്ണ - 5 ഗ്രാം
പോഷക മൂല്യം:
എനർജി: 296.32 കിലോകലോറി
പ്രോട്ടീൻ: 14.46 ഗ്രാം
പാചകം ചെയ്യുന്ന വിധം:
- ഒരു പാനിലേക്ക് എണ്ണയൊഴിച്ച്, ചൂടായ ശേഷം അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ചേർക്കുക. നിറം മാറുന്നതു വരെ വേവിക്കുക.
- അരിഞ്ഞ മറ്റെല്ലാ പച്ചക്കറികളും ചേർത്ത്, ഒരു മിനിറ്റ് വഴറ്റുക.
- അതിലേക്ക് വേവിച്ച് ഉടച്ചെടുത്ത കാബൂളി ചേനയും എല്ലാ മസാലകളും ചേർത്ത് നന്നായി ഇളക്കുക. ഇത് 1-2 മിനിറ്റ് വേവിക്കുക.
- ഒരു മുഴുവൻ ഗോതമ്പ് ചപ്പാത്തി/ടോർട്ടില എടുത്ത് മുട്ട ഉപയോഗിച്ച് ലെയർ ചെയ്യുക, ശേഷം കാബൂളി ചന ഫില്ലിംഗ് ചേർക്കുക, അതിനു മുകളിൽ അൽപ്പം ചീസ് ഗ്രേറ്റ് ചെയ്യുക.
- ടോർട്ടില മടക്കി രണ്ടുവശവും ക്രിസ്‌പി ആകുന്നത് വരെ ടോസ്റ്റ് ചെയ്ത് ചൂടോടെ വിളമ്പുക.