തൈര് - 1 കപ്പ്
പുതിന - 1 കപ്പ്
ദിൽ- അലങ്കരിക്കാനുള്ള ഫ്രഷായ ദിൽ
ഡ്രൈ ദിൽ
വെളുത്തുള്ളി 3-4 അല്ലി
ഉപ്പ് – പാകത്തിന്
ജീരകപ്പൊടി - ഒരു നുള്ള്
പച്ചമുളക് - 2 ചെറുത്
1 ടേബിൾ സ്പൂൺ അധിക വെർജിൻ ഒലിവ് ഓയിൽ
പോഷക മൂല്യം:
ഊർജ്ജം: 120 കിലോ കലോറി പ്രോട്ടീൻ: 2.9 ഗ്രാം
പാചകം ചെയ്യുന്ന വിധം:
പുതിനയില വൃത്തിയാക്കി അൽപ്പനേരം തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക.
ശേഷം ഒരു ഫുഡ് പ്രോസസ്സർ ഉപയോഗിച്ച്, പുതിനയിലയും ജീരകപ്പൊടിയും ഡ്രൈ ആക്കിയ ദില്ലും
വെളുത്തുള്ളി അല്ലിയും ഉപ്പും പച്ചമുളകും ഒരുമിച്ച് മിക്സ് ചെയ്യുക.
ഒരു പാത്രത്തിൽ കട്ടത്തൈരും പുതിനയും ദില്ലും പുരീയും ഒന്നിച്ച് ഇളക്കുക.
കുറഞ്ഞത് 30 മിനിറ്റ് അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക. തണുപ്പോടെ വിളമ്പുക, ഫ്രെഷായ ദിൽ ഉപയോഗിച്ച് അലങ്കരിക്കുക.