Humrahi

ആരോഗ്യകരമായ ഡാലിയ - മൂംഗ് കിച്ചടി

ചേരുവകൾ:

നുറുക്ക് ഗോതമ്പ്: 30 ഗ്രാം
പച്ച ചെറുപയർ പരിപ്പ്: 15 ഗ്രാം
മഞ്ഞ ചെറുപയർ പരിപ്പ്: 15 ഗ്രാം
തക്കാളി: 20 ഗ്രാം
ഉള്ളി: 20 ഗ്രാം
പീസ്: 10 ഗ്രാം
എണ്ണ - 1/2 ടീസ്‌പൂൺ
ഉപ്പ് - പാകത്തിന്
മഞ്ഞൾ - ഒരു നുള്ള്
ജീരകം - ഒരു നുള്ള്

പോഷക മൂല്യം:

എനർജി: 240 കിലോ കലോറി
പ്രോട്ടീൻ: 11.2 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • പരിപ്പും നുറുക്ക് ഗോതമ്പും 1 കപ്പ് വെള്ളത്തിൽ 10-15 മിനിറ്റ് കുതിർത്തുവയ്ക്കുക, അതിനുശേഷം വെള്ളം ഊറ്റിക്കളയുക.
  • ഒരു പ്രഷർ കുക്കറിൽ, എണ്ണ ഒഴിച്ച് അതിലേക്ക് ജീരകം ചേർത്ത് പൊട്ടുന്നതുവരെ കാക്കുക.
  • വേവിക്കുന്നതിനുള്ള പച്ചക്കറികളും മസാലകളും ചേർക്കുക. തുടർന്ന്, കഴുകി വെച്ചിരിക്കുന്ന പരിപ്പും നുറുക്ക് ഗോതമ്പും അതിലേക്ക് ചേർക്കുക.
  • ചേരുവയിൽ 3 കപ്പ് വെള്ളം ചേർത്ത് കുക്കറിൽ 3 വിസിൽ കേൾക്കുന്നതുവരെ അല്ലെങ്കിൽ നുറുക്ക് ഗോതമ്പ് നന്നായി വേവുന്നത് വരെ വേവിക്കുക.
  • ആവി പോയിക്കഴിഞ്ഞാൽ, കുക്കർ തുറന്ന് 1 കട്ടി തൈരിനൊപ്പം/ 1 ഗ്ലാസ് മോരിനൊപ്പം കിച്ചടി വിളമ്പുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം