Humrahi

ചിക്കൻ ഗോതമ്പു ഡമ്പ്ലിങ്സ്

ചേരുവകൾ:

  • ഗോതമ്പു പൊടി – 60 ഗ്രാം
  • ഓയിൽ - 10 ml
  • കൊതിയരിഞ്ഞ(മിൻസ്ഡ്) ചിക്കൻ - 100 ഗ്രാം
  • കൊതിയരിഞ്ഞ സവാള – 50 ഗ്രാം
  • കാപ്സികം – 50 ഗ്രാം
  • കാരറ്റ് - 50 ഗ്രാം
  • ഇഞ്ചി – 5 ഗ്രാം
  • മല്ലിയില – 8-10 ഇലകൾ
  • ഉപ്പു ആവശ്യത്തിന്

പോഷക മൂല്യം:

കാലറി – 563 kcal
പ്രോട്ടീൻ - 29 g

പാചകം ചെയ്യുന്ന വിധം:

  1. പാനിൽ ഒരു ടീസ്പൂൺ ഓയിൽ ഒഴിക്കുക. അതിലേക്ക് സവാള, ഇഞ്ചി, മുകളിൽ പറഞ്ഞ പച്ചക്കറികൾ, കൊതിയറിഞ്ഞ ചിക്കൻ, ആവശ്യത്തിന് ഉപ്പും ചേർത്ത് 15 മിനിറ്റ് വേവിക്കുക.
  2. ഡമ്പ്ലിങ്സ് നിറയ്ക്കാനുള്ള ഫില്ലിംഗ് ആണ് തയ്യാറായത് .
  3. അതിനിടയിൽ ഒരു നുള്ളു ഉപ്പും, ഒരു ടീസ്പൂൺ ഓയിലും, ആവശ്യത്തിനു വെള്ളവും ചേർത്ത് ഗോതമ്പു പൊടി കുഴച്ചു മൃദുവാക്കി, അല്പസമയം മാറ്റി വയ്ക്കുക.
  4. കുഴെച്ചതുമുതൽ 7-8 തുല്യ ഭാഗങ്ങളായി വിഭജിച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി ഒരു വൃത്താകൃതിയിൽ ഒരു റോളിംഗ് പിൻ ഉപയോഗിച്ച് ഉരുട്ടുക.
  5. ഒരു സ്പൂൺ ഫില്ലിംഗ് പരത്തിയെടുത്ത മാവിന്റെ നടുവിൽ വച്ച ശേഷം, അച്ചു കൊണ്ടോ, കൈ കൊണ്ടോ മാവു കൊണ്ട് അടയ്ക്കുക.
  6. ആവി കയറ്റാനുള്ള പാത്രത്തിൽ എണ്ണ തടവി , 20 - 30 മിനിറ്റ് അവിക്കാൻ വെയ്ക്കുക.
  7. മാവു നന്നായി വെന്തു എന്ന് ഉറപ്പായാൽ ചൂടോടെ വിളമ്പുക

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം