വെർമിസെല്ലി പുഡ്ഡിംഗ് (ഖീർ)
ചേരുവകൾ:
- 125 ഗ്രാം നല്ല വെർമിസെല്ലി (സേമിയ)
- 1.2 ലിറ്റർ ഭാഗികമായി പാട നീക്കിയ പാൽ
- 2 ടേബിൾസ്‌പൂൺ കാസ്റ്റർ പഞ്ചസാര
- 2 ഏലക്കായ
- കൃത്രിമ മധുരം, പാകത്തിന്
- 2 ടേബിൾസ്‌പൂൺ പിസ്‌തചിയോ നട്‌സ് (പിസ്‌ത നട്‌സ്), പൊടിയായി അരിഞ്ഞത്
പോഷക മൂല്യം:
എനർജി: 220 കിലോ കലോറി
പ്രോട്ടീൻ: 10.5 ഗ്രാം
പാചകം ചെയ്യുന്ന വിധം:
- ഒരു പാനിൽ വെള്ളം തിളപ്പിക്കുക, അതിലേക്ക് വെർമിസെല്ലി ചേർത്ത് 2 മിനിറ്റ് തിളപ്പിക്കുക.
- വെള്ളം കളയുക. പാനെടുത്ത് അതിൽ പാൽ ചേർക്കുക.
- ഇടയ്ക്കിടെ ഇളക്കി 15-20 മിനിറ്റ് നേരം തിളപ്പിക്കുക.
- പഞ്ചസാര ചേർത്ത് ഇളക്കുക. വെർമിസെല്ലിയും പാലും ചേർന്ന് കട്ടിയാകുന്നതുവരെ 5 മിനിറ്റ് നേരത്തേക്ക് കൂടി വേവിക്കുക.
- അടുപ്പിൽ നിന്ന് മാറ്റി, നിങ്ങളുടെ രുചിക്ക് അനുസരിച്ച് ആവശ്യത്തിന് സ്വീറ്റ്‌നർ ചേർക്കുക, പിസ്‌തചിയോ നട്‌സ് (പിസ്‌ത നട്‌സ്) വിതറുക.