Humrahi

ആവിയിൽ വേവിച്ച ചിക്കൻ സാലഡ്

ചേരുവകൾ:

  • കോഴിയുടെ എല്ലില്ലാത്ത ഇറച്ചി - 200 ഗ്രാം
  • ഇടത്തരം സവാള - 1(150 ഗ്രാം)
  • ഇടത്തരം തക്കാളി - 1(120 ഗ്രാം)
  • കക്കരി - 1(150 ഗ്രാം)
  • സ്പ്രിങ് അണിയൻ = 2(15 ഗ്രാം)
  • ചുവന്ന കാപ്സികം (ഇടത്തരം) - 1(100 ഗ്രാം)
  • മഞ്ഞ കാപ്സികം (ഇടത്തരം) - 1(100 ഗ്രാം)
  • മല്ലിയില – 7 - 8 ഇതളുകൾ

മസാല പുരട്ടാൻ ആവശ്യമായത്

  • കട്ട തൈര് – 1 ടേബിൾസ്‌പൂൺ
  • ഒലിവ് എണ്ണ - 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
  • വയനയില - 1
  • ഉപ്പു - ആവശ്യത്തിന്
  • കുരുമുളക് – ½ ടീസ്പൂൺ
  • നാരങ്ങാ നീര് - 1/2 tsp

പോഷക മൂല്യം:

കാലറി – 425 Kcal
പ്രോട്ടീൻ - 56 g

പാചകം ചെയ്യുന്ന വിധം:

  1. എല്ലില്ലാത്ത ചിക്കൻ കഷ്ണം നന്നായി കഴുകി, ചെറിയ കഷ്ണങ്ങളാക്കുക. ഇഞ്ചി വെളുത്തുള്ളി മിശ്രിതവും, വയനയിലയും ചേർത്ത് 10-15 മിനിറ്റ് കുക്കറിൽ വേവിക്കുക.
  2. മുകളിൽ പറഞ്ഞിരിക്കുന്ന പച്ചക്കറികൾ ഇഷ്ടമുള്ള വലിപ്പത്തിൽ കഷ്ണങ്ങളാക്കുക
    മസാല പുരട്ടാൻ
  3. ഒരു ചെറിയ ഭരണി/കുപ്പി എടുക്കുക, അതിലേക്ക് ഒരു ടേബിൾസ്പൂൺ കട്ട തൈര്, കുരുമുളക്, നാരങ്ങാ നീര്, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ആവശ്യത്തിന് ഉപ്പു എന്നിവ ചേർക്കുക.
  4. നന്നായി ഇളക്കി യോജിപ്പിക്കുക.
  5. വേവിച്ച ചിക്കനും പച്ചക്കറികളും ഒരു പാത്രത്തിലെടുക്കുക. ഇളക്കി യോജിപ്പിച്ചു വെച്ചിരിക്കുന്ന മസാല ആവശ്യാനുസരണം അതിൽ ചേർക്കുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം