ചുവന്ന മുളക് ചെറു കഷ്ണങ്ങളായി പൊടിച്ചത് - 1 ടീസ്പൂൺ
ഒറിഗാനോ - 1 ടീസ്പൂൺ
പോഷക മൂല്യം:
കാലറി – 524 കിലോ കാൽറി പ്രോട്ടീൻ - 42 ഗ്രാമ്
പാചകം ചെയ്യുന്ന വിധം:
ഒരു കപ്പ് ചെറുപയർ പരിപ്പ് തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്തത്.
രാവിലെ കുതിർന്ന പരിപ്പ് എടുത്തു ഓട്സും കുറച്ചു വെള്ളവും ചേർത്ത് അരച്ച് കുഴമ്പു പരുവത്തിലാക്കുക.
ആവശ്യത്തിന് ഉപ്പു ചേർത്ത് 30 മിനിറ്റ് പാകമാവാൻ മാറ്റി വെയ്ക്കുക
ഒരു പാത്രത്തിൽ ചിക്കൻ എടുത്തു, മുളക് പൊടി, ഗരം മസാല, മല്ലി പൊടി, മഞ്ഞൾ പൊടി, തൈര്, കുരുമുളകു പൊടി, ഉപ്പു എന്നിവ ചേർത്ത് നന്നായി പുരട്ടി 30 - 40 മിനിറ്റ് മാറ്റി വയ്ക്കുക.
നോൺ സ്റ്റിക്ക് പാനിൽ ഓയിൽ ഒഴിച്ച് ചൂടായ ശേഷം, പുരട്ടി വച്ച ചിക്കൻ ഗോൾഡൻ നിറം ആകുന്നത് വരെ നന്നായി വേവിക്കുക. ശേഷം ചെറിയ കഷണങ്ങളാക്കുക.
ഒരു പാത്രത്തിൽ കാരറ്റ്, ചിക്കൻ, സവാള, കാപ്സികം, മല്ലിയില, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു തവയിലോ/പാനിലോ കുറച്ചു ഓയിലോ നെയ്യോ ഒഴിച്ചു പരത്തുക.
അതിന്റെ മുകളിൽ ചിക്കൻ യോജിപ്പിച്ചതു നിരത്തുക, ചുരണ്ടിയ പനീർ/ചീസ്, ഇലകൾ, ചുവന്ന മുളകു തരികളും വിതറുക. കുറച്ചു സമയം മൂടി വച്ച ശേഷം വിളമ്പി കഴിക്കുക.