1 നുള്ള് കുങ്കുമപ്പൂവ്, 2 ടേബിൾസ്പൂൺ പാലിൽ കുതിർത്തത്
1 നുള്ള് ഏലയ്ക്കാപ്പൊടി (ഇലെയ്ച്ചി)
2-3 ടീസ്പൂൺ തേൻ
പോഷക മൂല്യം:
എനർജി: 121 കിലോകലോറി പ്രോട്ടീൻ: 3 ഗ്രാം
പാചകം ചെയ്യുന്ന വിധം:
മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് 3-4 മണിക്കൂർ തണുപ്പിക്കുക.
ഇതിനിടയിൽ, ഒരു മസ്ലിൻ തുണി ഉപയോഗിച്ചുള്ള ഒരു നല്ല അരിപ്പയിൽ തൈര് അരിച്ചെടുക്കുക. ഊറിവരുന്ന വെള്ളം എടുക്കാൻ താഴെ ഒരു പാത്രം വയ്ക്കുക, ഏകദേശം ഒരു മണിക്കൂർ അല്ലെങ്കിൽ തൈരിൽ നിന്ന് അധിക വെള്ളം പോയിത്തീരുന്നതു വരെ വയ്ക്കുക.
ഒരു ബ്ലെൻഡറിൽ വെള്ളം ഊറ്റിക്കളഞ്ഞ കട്ടിത്തൈരും അരിഞ്ഞ് തണുപ്പിച്ച മാങ്ങയും കുങ്കുമപ്പൂവും ഏലക്കാപ്പൊടിയും ചേർക്കുക. ഒരു നേർമ്മയുള്ള പുരിയിലേക്ക് ചേർത്തിളക്കുക. രുചി നോക്കി ആവശ്യത്തിന് തേൻ ചേർക്കുക.
മിശ്രിതം ഒരു ഫ്രീസർ-സേഫ് ബോക്സിൽ ഫ്രീസ് ചെയ്യുക, മൂടി ഉപയോഗിച്ച് ബോക്സ് അടച്ച് 3 മണിക്കൂർ അല്ലെങ്കിൽ മിക്കവാറും തണുത്തുറയുന്നത് വരെ അങ്ങനെ വയ്ക്കുക. ഫ്രിഡ്ജ് എടുത്ത് ഐസ് ക്രിസ്റ്റലുകൾ മാറ്റാൻ ബ്ലെൻഡറിൽ ഇട്ട് ഒരിക്കൽക്കൂടി ബ്ലെൻഡ് ചെയ്യുക. പ്രക്രിയ ഒരിക്കൽ കൂടി ആവർത്തിക്കുക.
മൂന്നാം തവണ ഫ്രീസ് ചെയ്തതിനു ശേഷം, മാംഗോ ഫ്രയോ വിളമ്പാൻ തയ്യാറാണ്.