Humrahi

പ്രമേഹം മൂലം നിങ്ങൾക്കുള്ള അപകടസാധ്യത അറിയുക, അതിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും

ലോകമെമ്പാടുമുള്ള 10 വ്യക്തികളിൽ 1 ആളെ പ്രമേഹം ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, പ്രമേഹരോഗികളിൽ 50 ശതമാനവും രോഗനിർണ്ണയം നടത്താത്തവരാണ്. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ, പ്രമേഹം കാഴ്ച നഷ്ടപ്പെടുക, ഹൃദയ സംബന്ധമായ രോഗം, വൃക്കരോഗം, നാഡി കേടുപാടുകൾ, ഗർഭധാരണത്തിലെ സങ്കീർണതകൾ എന്നിവ പോലുള്ള ഗുരുതരവും ജീവൻ അപകടത്തിലാക്കുന്നതുമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

നേരത്തെയുള്ള രോഗനിർണ്ണയവും ശരിയായ ചികിത്സയും പ്രമേഹം നിയന്ത്രിക്കാനും അതിന്റെ സങ്കീർണ്ണതകൾ വൈകിപ്പിക്കാനും തടയാനും സഹായിക്കും. അതിനാൽ, സമയബന്ധിതമായുള്ള ചികിത്സ ഉറപ്പാക്കാൻ ഈ രോഗം വലുതാകുന്നതിനുള്ള നിങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ചില അപകടസാധ്യതകൾ നിയന്ത്രിക്കാൻ കഴിയും, ചിലതിന് കഴിയില്ല.

പ്രധാനപ്പെട്ട ചില പ്രമേഹ അപകടസാധ്യതാ ഘടകങ്ങൾ ഇനി പറയുന്നു:

കുടുംബ ചരിത്രം: നിങ്ങൾക്ക് മാതാപിതാക്കൾ, സഹോദരൻ അല്ലെങ്കിൽ സഹോദരി പോലുള്ള പ്രമേഹമുള്ളവരുമായി രക്തബന്ധമുണ്ടെങ്കിൽ, അത് വരാനുള്ള അപകടസാധ്യത ഗണ്യമായി വർദ്ധിക്കും.

പ്രായം: ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു, പൊതുവെ മധ്യവയസ്കരിലാണ് അത് സംഭവിക്കുന്നത്.

ഭാരം: അമിതവണ്ണം അല്ലെങ്കിൽ അമിതഭാരം ഒരു പ്രധാന അപകട ഘടകമാണ്. ശരീരഭാരത്തിന്റെ 5 മുതൽ 10% വരെ കുറയ്ക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത വലിയ തോതിൽ കുറയ്ക്കുന്നു.

കായിക പ്രവർത്തനങ്ങൾ: പ്രീ ഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള പ്രധാന അപകട ഘടകമാണ് കായിക പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുന്നത്. പതിവ് കായിക പ്രവർത്തനങ്ങൾ പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ സാധ്യത വലിയ തോതിൽ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇനി പറയുന്നവ ലക്ഷ്യം വയ്ക്കുക:

  • ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള എയ്റോബിക് ശാരീരിക പ്രവർത്തനങ്ങൾ;
  • അല്ലെങ്കിൽ ആഴ്ചയിൽ 75 മിനിറ്റ് ഊർജ്ജസ്വലമായ എയ്റോബിക് ശാരീരിക പ്രവർത്തനങ്ങൾ (അല്ലെങ്കിൽ രണ്ടിന്റെയും സംയോജനം);
  • ആഴ്ചയിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും പേശികളെ ശക്തിപ്പെടുത്തുക.

രക്തസമ്മർദ്ദം: ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാതിരുന്നാൽ ഹൃദയ സംവിധാനത്തെയും വൃക്കകളെയും നശിപ്പിക്കും. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവർ 130/80 mm Hg-യ്ക്ക് താഴെ രക്തസമ്മർദ്ദം നിലനിർത്തണം.

ഭക്ഷണക്രമം: പ്രീ ഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകടസാധ്യതാ ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. കൊഴുപ്പ്, കലോറി, കൊളസ്ട്രോൾ എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണക്രമം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉചിതമായ അളവിലും നിർദ്ദിഷ്ട സമയങ്ങളിലും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യമുള്ള പരിധിക്കുള്ളിൽ നിലനിർത്താൻ സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, തൊലി ഇല്ലാത്ത കോഴിയിറച്ചി, മത്സ്യം, പയർവർഗ്ഗങ്ങൾ, ഉഷ്ണമേഖലയിൽ നിന്നുള്ളതല്ലാത്ത സസ്യ എണ്ണകൾ, ഉപ്പ് ചേർക്കാത്ത പരിപ്പുകൾ, വിത്തുകൾ എന്നിവ കഴിക്കുക.

പുകവലി: പുകവലിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 30-40% കൂടുതലാണ്. പുകവലിക്കരുത്. പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾക്കായി നിങ്ങളുടെ

മദ്യം: മദ്യം അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ പാൻക്രിയാസിനെയും കരളിനെയും ദോഷകരമായി ബാധിക്കും. മദ്യം മിതമായി കഴിക്കുക, അല്ലെങ്കിൽ പൂർണ്ണമായും ഒഴിവാക്കുക.

സമ്മർദ്ദവും ക്ഷേമവും: നമ്മുടെ ജീവിതത്തിലെ സമ്മർദ്ദം കൈകാര്യം ചെയ്യുന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്, അത് പ്രമേഹത്തിന് മാത്രമല്ല, ഹൃദ്രോഗത്തിനും മറ്റ് പല അവസ്ഥകൾക്കും ബാധകമാണ്. നിങ്ങളുടെ സമ്മർദ്ദത്തിന്റെ കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ശ്രമിക്കുക. നിങ്ങൾ ആസ്വദിക്കുന്ന കാര്യങ്ങൾക്കായി സമയം ചെലവഴിക്കുക. മതിയായ ഉറക്കം നേടാൻ ശ്രമിക്കുക, വ്യായാമം, വിശ്രമം, ഉല്ലാസം എന്നിവ പതിവായി ഉൾപ്പെടുത്തുക.

ഉറക്കം: ടൈപ്പ് 2 പ്രമേഹമുള്ളവരിൽ വളരെ കുറഞ്ഞ അല്ലെങ്കിൽ വളരെയധികം ഉറക്കം ഉയർന്ന A1C-യുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു രാത്രി ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നതിന് പതിവ് ഉറക്ക സമയക്രമം പിന്തുടരാൻ ശ്രമിക്കുക.
നിങ്ങളുടെ അപകടസാധ്യതാ ഘടകങ്ങൾ അറിയുന്നതും ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതും ടൈപ്പ് 2 പ്രമേഹത്തെയും അതിന്റെ സങ്കീർണ്ണതകളെയും തടയാൻ സഹായിക്കും.(62,63)