Humrahi

തക്കാളി ഉപയോഗിച്ചുള്ള എലിഷെ പാസ്‌ത

ചേരുവകൾ:

  • 225 ഗ്രാം എലിഷെ പാസ്‌ത
  • 40 ഗ്രാം വെയിലത്തുണക്കിയ തക്കാളിയും 2 ടേബിൾസ്‌പൂൺ എണ്ണയും പാത്രത്തിൽ നിന്ന്
  • 1 നത്തോലി ഫില്ലറ്റ്
  • 1 ടേബിൾസ്‌പൂൺ ക്യാപ്പറുകൾ
  • 2 ടേബിൾസ്‌പൂൺ ഫ്രെഷ് പാർസ്ലി

പോഷക മൂല്യം:

എനർജി: 411 കിലോ കലോറി
പ്രോട്ടീൻ: 10.3 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • പായ്ക്കിലെ നിർദ്ദേശങ്ങൾ അനുസരിച്ച് പാസ്‌ത വേവിക്കുക
  • വെള്ളം കളയുക
  • ഈ സമയത്ത്, ബാക്കിയുള്ള എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിലോ ഫുഡ് പ്രൊസസറിലോ ഇട്ട് ചെറിയൊരു ടെക്‌സ്‌ചർ നിലനിർത്തിക്കൊണ്ട് 30 സെക്കൻഡ് വരെ ബ്ലെൻഡ് ചെയ്യുക.
  • പാസ്‌തയിൽ സോസ് ചേർത്ത് വിളമ്പാം
  • നിങ്ങൾക്ക് പാർസ്ലിയും തുളസിയും പുതിനയും അല്ലെങ്കിൽ മല്ലിയും ഉള്ളിത്തണ്ടും പോലുള്ള ഫ്രെഷ് ഹെർബുകളുടെ ഒരു മിക്‌സ്‌ചർ ഉപയോഗിക്കാം.
  • പാസ്തയുടെ ഏത് രൂപവും നല്ലതാണ് – പെന്നി, ഫാർഫാലെ അല്ലെങ്കിൽ ട്വിസ്റ്റ്‌സ് പരീക്ഷിക്കുക

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം