Humrahi

ഡയബറ്റിക് PAD

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ക്രോണിക് മെറ്റബോളിക് ക്രമക്കേടായ പ്രമേഹത്തിൽ പലപ്പോഴും ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കാവുന്ന നിരവധി സങ്കീർണ്ണതകൾ അടങ്ങിയിരിക്കുന്നു. ഈ സങ്കീർണ്ണതകളിൽ, ഡയബറ്റിക് പെരിഫെറൽ ആർട്ടറി ഡിസീസ് (PAD) ഒരു പ്രത്യേകമായി പ്രത്യക്ഷത്തിൽ പ്രകടമാകാതെ വ്യാപിക്കുന്ന അവസ്ഥയാണ്. ഈ ബ്ലോഗ് ഡയബറ്റിക് PAD, അതിന്‍റെ കാരണങ്ങൾ, രോഗലക്ഷണങ്ങൾ, രോഗനിർണ്ണയം, ചികിത്സാ മാർഗ്ഗങ്ങൾ, മുൻകരുതലോയുള്ള നിയന്ത്രണത്തിന്‍റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് സമഗ്രമായ ഒരു ധാരണ നൽകാൻ ലക്ഷ്യമിടുന്നു. ഇവിടെ പ്രതിപാദിക്കുന്ന വിവരങ്ങൾ പ്രമേഹത്തിന്‍റെ വ്യാപനം ഒരു പ്രധാന ആശങ്കയുണ്ടാക്കുന്ന ഇന്ത്യയിലെ ആളുകൾക്ക് പ്രത്യേകിച്ചും പ്രസക്തമാണ്.

PAD എന്ന് പൊതുവായി അറിയപ്പെടുന്ന പെരിഫെറൽ ആർട്ടറി ഡിസീസ് പ്രാഥമികമായി കാലുകളിലെ ധമനികളെ ബാധിക്കുന്ന ഒരു അവസ്ഥയാണ്. ശരീരത്തിന്‍റെ താഴ്‌ഭാഗത്തേക്കുള്ള രക്തയോട്ടം പരിമിതപ്പെടുന്നതാണ് ഇതിനു കാരണമാകുന്നത്. പ്രമേഹമുള്ള വ്യക്തികളുടെ കാര്യത്തിൽ, ഈ അവസ്ഥ ഡയബറ്റിക് PAD എന്ന പ്രത്യേക പേരിൽ അറിയപ്പെടുന്നു. ധമനികളിൽ കൊഴുപ്പോ പ്ലേക്കുകളോ അടിഞ്ഞുകൂടി അവയെ ഇടുങ്ങിയതും കാഠിന്യമുള്ളതുമാക്കുന്ന അതെറോസ്‌ക്ലെറോസിസ് ആണ് ഈ അവസ്ഥയുടെ പ്രധാന കാരണം. പ്രമേഹം ഉള്ളപ്പോൾ, രക്തത്തിലെ ഉയർന്ന പഞ്ചസാര നിലകൾ അതെറോസ്‌ക്ലെറോസിസിന്‍റെ വികാസത്തിനും വഷളാകലിനും കാരണമാകുന്നു.

ഡയബറ്റിക് PAD-യുടെ വ്യാപനം

ഇന്ത്യയിൽ വ്യാപകമാകുന്ന ഒരു ആരോഗ്യ പ്രതിസന്ധിയാണ് പ്രമേഹം. 2021-ലെ കണക്കനുസരിച്ച് ഏതാണ്ട് 101 ദശലക്ഷം ആളുകളെയാണ് പ്രമേഹം ബാധിച്ചിട്ടുള്ളത്, മാത്രമല്ല ഈ എണ്ണം കൂടുന്ന പ്രവണതയുമാണുള്ളത്. പ്രമേഹ വ്യാപനത്തിന്‍റെ ഈ ഉയർന്ന നിരക്കിന്‍റെ സാഹചര്യത്തിൽ, ഡയബറ്റിക് PAD-യുടെ സംഭവവും കാര്യമായി വർദ്ധിക്കുന്നുണ്ട്, എന്നാൽ ഇത് പലപ്പോഴും നിർണ്ണയിക്കപ്പെടാതെ പോകുന്നു. പ്രമേഹമുള്ള 50 വയസിന് മുകളിലുള്ളവരിൽ 3-ൽ 1 പേരെയും PAD ബാധിക്കുന്നു, ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു.

ഡയബറ്റിക് PAD-യുടെ ലക്ഷണങ്ങൾ

ഡയബറ്റിക് PAD പലപ്പോഴും ഒരു അഡ്വാൻസ്‌ഡ് സ്റ്റേജിൽ എത്തുന്നതുവരെ നിശബ്‌ദമായി പുരോഗമിക്കുന്നു. സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നവ:

  1. ഇടവിട്ടുള്ള ക്ലോഡിക്കേഷൻ: ശാരീരിക പ്രവർത്തന സമയത്ത് കാലിലെ പേശികളിൽ, വേദന, കോച്ചിപ്പിടുത്തം അല്ലെങ്കിൽ ദുർബലത എന്നിവയിലൂടെ വിഭാഗീകരിക്കുന്ന PAD-യുടെ ഏറ്റവും പൊതുവായ ലക്ഷണമാണിത്.
  2. മരവിപ്പും തുടിപ്പും: ഡയബറ്റിക് PAD ഉള്ള ആളുകൾക്ക് അവരുടെ കാലുകളിലോ പാദത്തിലോ സംവേദനക്ഷമതയിൽ കുറവ് അനുഭവപ്പെടാം.
  3. ചർമ്മത്തിൽ മാറ്റങ്ങൾ: കാലുകളിലെയോ പാദത്തിലെയോ ചർമ്മം തിളങ്ങുന്നതോ മിനുസമാർന്നതോ വിളറിയതോ ആയതായി കൂടിയോ ദൃശ്യമാകാം.
  4. മെല്ലെയുള്ള മുറിവ് ഉണങ്ങൽ: കാലുകളിലേക്കുള്ള കുറഞ്ഞ രക്തയോട്ടം അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിച്ചുകൊണ്ട് മുറിവുകളോ വ്രണങ്ങളോ സുഖപ്പെടുത്തുന്നത് മന്ദഗതിയിലാക്കാം.
  5. തണുത്ത കാലുകൾ അല്ലെങ്കിൽ പാദങ്ങൾ: കുറഞ്ഞ രക്തചംക്രമണം കാലുകളിലോ പാദത്തിലോ തൊടുമ്പോൾ തണുപ്പ് തോന്നിക്കാം.

രോഗനിർണ്ണയവും കണ്ടെത്തലും

ഡയബറ്റിക് PAD ഫലപ്രദമായി നിയന്ത്രിക്കുന്നതിന് തുടക്കത്തിലേയുള്ള രോഗനിർണ്ണയം വളരെ പ്രധാനമാണ്. ആങ്കിൾ-ബ്രേക്കിയൽ ഇൻഡക്‌സ് (ABI), ഡ്യൂപ്ലെക്‌സ് അൾട്രാസൗണ്ട്, മാഗ്നറ്റിക് റിസോണൻസ് ആൻജിയോഗ്രാഫി തുടങ്ങിയ നോൺ-ഇൻവാസിവ് ടെസ്റ്റുകൾ രക്തപ്രവാഹത്തിലെ തടസങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ചില സാഹചര്യങ്ങളിൽ, കൂടുതൽ ഇൻവാസീവായ ഒരു ആൻജിയോഗ്രാം നടപടിക്രമം ആവശ്യമായി വന്നേക്കാം.

ചികിത്സാ മാർഗ്ഗങ്ങൾ

രോഗനിർണ്ണയം നടത്തിക്കഴിഞ്ഞാൽ, രോഗം വഷളാകൽ മെല്ലെയാക്കുന്നതിലും സങ്കീർണ്ണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഡയബറ്റിക് PAD ചികിത്സ കേന്ദ്രീകരിക്കുന്നു. ഇനിപ്പറയുന്ന സമീപനങ്ങൾ സാധാരണയായി ഉപയോഗിക്കുന്നു:

  1. ജീവിതശൈലി പരിഷ്ക്കരണങ്ങൾ: ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കുന്നത് പലപ്പോഴും ആദ്യത്തെ ചുവടാണ്. ഇതിൽ പുകവലി നിർത്തൽ, പതിവ് വ്യായാമം, ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ഉൾപ്പെടുന്നു.
  2. മെഡിക്കേഷനുകൾ: ആന്‍റിപ്ലേറ്റ്‌ലെറ്റ് ഏജന്‍റുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന ഔഷധങ്ങൾ പോലുള്ള മെഡിക്കേഷനുകൾ അപകട ഘടകങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
  3. കുറഞ്ഞ ഇൻവാസീവ് നടപടിക്രമങ്ങൾ: അഡ്വാൻസ്‌ഡ് കേസുകളിൽ, ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്‍റ് സ്ഥാപിക്കലും പോലുള്ള കുറഞ്ഞ ഇൻവാസീവ് നടപടിക്രമങ്ങൾ ശുപാർശ ചെയ്തേക്കാം.
  4. സർജറി: തീവ്രമായ കേസുകളിൽ, ബ്ലോക്കുള്ള ധമനിയുടെ ചുറ്റിനുമുള്ള രക്ത പ്രവാഹം വഴിതിരിച്ചുവിടാൻ ബൈപാസ് സർജറി ആവശ്യമായി വന്നേക്കാം.

ഡയബറ്റിക് PAD തടയൽ

പ്രമേഹം വ്യാപകമാകുന്ന ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ച്, പ്രതിരോധം നിർണ്ണായകമായ ഒന്നാണ്. ഡയബറ്റിക് PAD ഉണ്ടാകുന്നതിന്‍റെ അപകടസാധ്യത കുറയ്ക്കാൻ നിരവധി പ്രധാന നടപടികൾ സഹായിക്കും:

  1. രക്തത്തിലെ പഞ്ചസാര നിയന്ത്രണം: രക്തത്തിലെ പഞ്ചസാരയുടെ ഉചിതമായ ലെവൽ പരിപാലിക്കുന്നത് ഡയബറ്റിക് PAD തടയുന്നതിൽ അങ്ങേയറ്റം പ്രധാനമാണ്.
  2. പതിവ് വ്യായാമം: പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് രക്തചംക്രമണവും മൊത്തത്തിലുള്ള ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. നടത്തം PAD-യെ ചികിത്സിക്കാനും തടയാനും സഹായിക്കുന്ന ഒന്നാണ്.
  3. ഡയറ്ററി ചോയ്‌സുകൾ: പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും കുറഞ്ഞതും പഴങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ എന്നിവ സമൃദ്ധമായി അടങ്ങിയതുമായ ഭക്ഷണക്രമം അതെറോസ്‌ക്ലെറോസിസിന്‍റെ സാധ്യത കുറയ്ക്കും.
  4. പുകവലി ഉപേക്ഷിക്കൽ: പുകവലി PAD-യുടെ സാധ്യത കാര്യമായി വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കൽ ഏറ്റവും ഫലപ്രദമായ പ്രതിരോധ നടപടികളിൽ ഒന്നാണ്.
  5. പതിവ് പരിശോധനകൾ: ആനുകാലിക വൈദ്യ പരിശോധനകൾ പ്രമേഹവും അതിന്‍റെ സങ്കീർണ്ണതകളും തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സഹായിക്കും.

സാരാംശം:

പ്രമേഹത്തിന്‍റെ ഗുരുതരമായ ഒരു സങ്കീർണ്ണതയാണ് ഡയബറ്റിക് പെരിഫെറൽ ആർട്ടറി ഡിസീസ്, പ്രത്യേകിച്ച് ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന പ്രമേഹ രോഗത്തിന്‍റെ പശ്ചാത്തലത്തിൽ. ജീവിത നിലവാരത്തിൽ അതുണ്ടാക്കുന്ന സ്വാധീനം വളരെ വലുതായതിനാൽ തന്നെ, തടയലും തുടക്കത്തിൽ തന്നെയുള്ള കണ്ടെത്തലും പ്രധാനമാണ്. ഇന്ത്യയിലെ ജനവിഭാഗത്തിൽ ഡയബറ്റിക് PAD-യുടെ ആഘാതം കുറയ്ക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രമേഹമുള്ള വ്യക്തികൾക്കായി മുൻകരുതലോടെയുള്ള പരിപാലനം, ജീവിതശൈലിയിലെ മാറ്റങ്ങൾ, പതിവ് പരിശോധനകൾ എന്നിവയുടെ പ്രാധാന്യം ഈ അവലോകനം പ്രത്യേകമായി വ്യക്തമാക്കുന്നു.48,49