Humrahi

ചെപ്പള പുളുസു (പുളിയൊഴിച്ച മീൻ കറി)

ചേരുവകൾ:

  • മീൻ - 330 ഗ്രാം
  • ഓയിൽ - 10 ml
  • കടുക് – 5 ഗ്രാം
  • ഉലുവ – 5 ഗ്രാം
  • ഉണക്കമുളക് – 5 ഗ്രാം
  • കറിവേപ്പില – 10 ഗ്രാം
  • സവാള – ഇടത്തരം 2 എണ്ണം/200 ഗ്രാം
  • തക്കാളി – 2/150 ഗ്രാം
  • ജീരകപ്പൊടി – 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി മിശ്രിതം- 10 ഗ്രാം
  • മഞ്ഞൾ പൊടി – 1 ടീസ്പൂൺ
  • ഉണങ്ങിയ വാളൻ പുളി – 50 ഗ്രാം
  • പച്ചമുളക് കീറിയത് - 1
  • വെള്ളം – 600ml
  • മല്ലിയില (അരിഞ്ഞത്) – 10 ഗ്രാം
  • ഉപ്പു ആവശ്യത്തിന്
  • മുളക് പൊടി ആവശ്യത്തിന്

പോഷക മൂല്യം:

കാലറി - 750 കിലോ കാൽറി
പ്രോട്ടീൻ: 66 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • ഇടത്തരം വലുപ്പത്തിൽ മീനുകൾ മുറിക്കുക.
  • സവാളയും തക്കാളിയും അരിഞ്ഞു വയ്ക്കുക.
  • അരകപ്പ് ചെറുചൂട് വെള്ളത്തിൽ പുളി കുറച്ചു സമയം കുതിർത്തുവയ്ക്കുക.
  • പുളി നന്നായി പിഴിഞ്ഞ് വെള്ളം അരിച്ചെടുക്കുക.
  • അരിച്ചെടുത്ത പുളിവെള്ളം മാറ്റിവെച്ച ശേഷം, വീണ്ടും 100ml വെള്ളം ഒഴിച്ച് പുള്ളി ഒന്നുകൂടി പിഴിഞ്ഞെടുക്കുക.
  • വീണ്ടും അരിച്ചെടുത്ത പുളിവെള്ളം മാറ്റിവയ്ക്കുക.
    ശ്രദ്ധിക്കുക: (പുളി കുഴമ്പു രൂപത്തിലുള്ളതാണെങ്കിൽ കറിയിൽ ആവശ്യത്തിന് വെള്ളം മാത്രം ചേർത്താൽ മതി)
  • ഓരോരുത്തരുടെ ഇഷ്ടനുസരണം പുളി ഉപയോഗിക്കാം.
  • പാത്രം അടുപ്പത്തു വച്ച് 2 ടീസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില ഇട്ടു വറവിടുക.
  • സവാള അരിഞ്ഞതു ചെറിയ തീയിൽ വയറ്റിയെടുക്കുക. അതിലേക്കു ഇഞ്ചി വെളുത്തുള്ളി മിശ്രിതം ചേർത്ത് 1 മിനിറ്റ് വഴറ്റുക.
  • മഞ്ഞൾ പൊടി, ജീരകപ്പൊടി, ചുവന്ന മുളക് പൊടി, അരിഞ്ഞ തക്കാളി എന്നിവ ചേർത്ത് ചെറിയ തീയിൽ 4-5 മിനിറ്റ് തക്കാളി മൃദുവാകുന്നത് വരെ വഴറ്റുക.
  • 250 ml വെള്ളം ഒഴിച്ച് 5-8 മിനിറ്റ് തിളപ്പിക്കുക.
  • 100ml പുളി വെള്ളവും വീണ്ടും ഒരു 250ml വെള്ളം ഒഴിച്ച് തിളപ്പിക്കുക
  • ഇനി മീനുകൾ ശ്രദ്ധയോടെ അതിലേക്ക് ഇടുക, കൂടെ പച്ചമുളകും മല്ലിയിലയും ഇടുക.
  • സ്പൂൺ കൊണ്ടിളക്കി യോജിപ്പിക്കുന്നതിനതിനു പകരം മീൻ ഉടയാതെ, പാത്രം ഒന്ന് ചെറുതായി കറക്കി കൊടുക്കുക.
  • 10-12 മിനിറ്റ് അടച്ചു വച്ച് മീൻ വേവിക്കുക, ഇടയ്ക്ക് പാത്രം ചെറുതായി കറക്കി കൊടുക്കുക.
  • കറി ആവശ്യത്തിന് തിളച്ചു വറ്റി, പുള്ളി പിടിക്കുന്നത് വരെ വേവിക്കുക
  • തീ കുറച്ച ശേഷം ആവശ്യത്തിനു ഉപ്പു ചേർത്തുകൊടുക്കുക. ചെറുതീയിൽ 10-12 മിനിറ്റ് വേവിക്കുക. കറി കുറുകി മുകളിൽ എണ്ണ തെളിയുന്നതുവരെ കാക്കുക.
  • മൂടി തുറന്നു ഉപ്പു നോക്കി അരിഞ്ഞ മല്ലിയില തൂവുക .
  • രുചികരമായ ആന്ധ്രാ ചെപ്പള പുളുസു(മീൻ കറി) ചോറിനോടൊപ്പമോ അല്ലെങ്കിൽ റാഗിഉപ്പുമാവിനോടൊപ്പമോ കഴിക്കുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം