Humrahi

അവോക്കാഡോ - കോളിഫ്ലവർ ഹമ്മസ്

ചേരുവകൾ:

വേവിച്ച വെള്ളക്കടല - 1 കപ്പ്
അവോക്കാഡോ - 1 ഇടത്തരം വലുപ്പമുള്ളത്
കോളിഫ്ലവർ - 1 ഇടത്തരം വലുപ്പമുള്ളത്
എള്ള് - 1 കപ്പ് (താഹിനി ഉണ്ടാക്കാൻ)
ഒലിവ് ഓയിൽ - 1 ടേബിൾസ്‌പൂൺ
നാരങ്ങ നീര് - 2 ടീസ്‌പൂൺ
3 വെളുത്തുള്ളിയുടെ അല്ലി
ജീരകപ്പൊടി - ¼ ടീസ്‌പൂൺ
ഉപ്പ് – പാകത്തിന്
കറുത്ത കുരുമുളക് - പാകത്തിന്
ചുവന്ന കുരുമുളക് അടർത്തിയത് – ടോപ്പിംഗിന്

പോഷക മൂല്യം:

എനർജി: 180 കിലോ കലോറി
പ്രോട്ടീൻ: 14.5 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • താഹിനി തയ്യാറാക്കാൻ, എള്ള് വറുത്ത് പൊടിച്ചെടുക്കുക, ആ ചേരുവയിലേക്ക് ½ ടീസ്‌പൂൺ ഒലിവ് ഓയിൽ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ ആകുന്നതുവരെ ഇളക്കുക.
  • ഒരു ഫുഡ് പ്രോസസറിൽ വെള്ളക്കടല, താഹിനി, നാരങ്ങ നീര്, ജീരകപ്പൊടി, വെളുത്തുള്ളിയുടെ അല്ലി എന്നിവ ചേർത്ത് അതിൽ കുറച്ച് ഐസ് ക്യൂബുകൾ ഇട്ട് നല്ല പതമുള്ള കുഴമ്പുരൂപത്തിലാക്കുക.
  • ഒരു സമയം ഒരു ടേബിൾസ്‌പൂൺ എന്ന കണക്കിൽ ആവശ്യമായ കട്ടിയിൽ എത്തുന്നതുവരെ കുറേശേ എണ്ണ ഒഴിച്ചുകൊടുക്കുക.
  • ഉപ്പും കുരുമുളകും ചേർത്ത് പകപ്പെടുത്തുക. പ്രധാനഭാഗം തയ്യാറായിരിക്കുന്നു.
  • അവോക്കാഡോ ഭാഗം തയ്യാറാക്കാൻ, പ്രധാനഭാഗത്തിലേക്ക് തൊലികളഞ്ഞ അവോക്കാഡോ ചേർത്ത് നല്ല കുഴമ്പുപരുവത്തിലാക്കാൻ ഒരുമിച്ച് ഇളക്കുക.
  • ഒരു പാത്രത്തിൽ വിളമ്പുക, ഒലിവ് ഓയിലും ചില്ലി ഫ്ലെയ്‌ക്കുകളും വിതറുക.
  • കോളിഫ്ലവർ വേർഷൻ ഉണ്ടാക്കാൻ, ഒരു ഓവൻ ചൂടാക്കി, എണ്ണ, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത ശേഷം കോളിഫ്ലവർ ഇടുക.
  • 20-25 മിനിറ്റ് വഴറ്റുക, മൃദുവായ പരുവത്തിൽ എത്തണം. (വഴറ്റുന്നതിനു പകരം ഒരു റോസ്റ്റിംഗ് റാക്കിൽ കോളിഫ്ലവർ റോസ്റ്റ് ചെയ്തെടുക്കുകയും ചെയ്യാം). തണുക്കാൻ വയ്ക്കുക.
  • പ്രധാന ഭാഗത്തിലേക്ക് റോസ്റ്റ് ചെയ്ത കോളിഫ്ലവർ ചേർത്ത് നല്ല കുഴമ്പുപരുവത്തിലാകാൻ യോജിപ്പിക്കുക.
  • ഒരു പാത്രത്തിൽ വിളമ്പുക, ഒലിവ് ഓയിലും ചില്ലി ഫ്ലെയ്‌ക്കുകളും വിതറുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം