Humrahi

അട

ചേരുവകൾ:

  • 1/2 കപ്പ് നുറുക്ക് ഗോതമ്പ് (ഡാലിയ)
  • 1/4 കപ്പ് പച്ച ചെറുപയർ പരിപ്പ് (സ്പ്ലിറ്റ് ഗ്രീൻ ഗ്രാം)
  • 2 ടേബിൾസ്‌പൂൺ മസൂർ ദാൽ (ചുവന്ന പരിപ്പ്)
  • 2 ടീസ്‌പൂൺ ഉറാദ് ദാൽ (ഉഴുന്നുപരിപ്പ്)
  • 1 ടീസ്‌പൂൺ ഉലുവ (മേതി)
  • 1/4 കപ്പ് നന്നായി അരിഞ്ഞ ഉള്ളി. ഒരു നുള്ള് കായം (ഹിംഗ്)
  • 1 ടീസ്‌പൂൺ ഇഞ്ചി-പച്ചമുളക് പേസ്റ്റ്
  • 2 ടീസ്‌പൂൺ ചെറുതായി അരിഞ്ഞ മല്ലി (ധാനിയ)
  • 1/4 ടീസ്‌പൂൺ മഞ്ഞൾ പൊടി (ഹാൽദി)
  • 1 ടീസ്‌പൂൺ അരിഞ്ഞ കറിവേപ്പില (കറി പട്ട) പാകത്തിന് ഉപ്പ്
  • പാചകത്തിനായി 3 ടീസ്‌പൂൺ എണ്ണ

പോഷക മൂല്യം:

എനർജി: 32 കിലോ കലോറി
പ്രോട്ടീൻ: 1.3 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • നുറുക്ക് ഗോതമ്പ്, ചെറുപയർ പരിപ്പ്, ചുവന്ന പരിപ്പ്, ഉഴുന്നുപരിപ്പ്, ഉലുവ എന്നിവ ഒരു കുഴിയുള്ള പാത്രത്തിൽ ഇട്ട് ഇളക്കി യോജിപ്പിക്കുക, ആവശ്യത്തിന് വെള്ളം ഒഴിച്ച് 2 മണിക്കൂർ കുതിർത്ത് നന്നായി വറ്റിക്കുക.
  • ഏകദേശം 3/4 വെള്ളം ഒഴിച്ച് നന്നായി കൂടിക്കലരുവിധത്തിൽ ഒരു മിക്‌സറിൽ ഇവ യോജിപ്പിക്കുക
  • ഒരു കുഴിയുള്ള പാത്രത്തിലേക്ക് മിശ്രിതം മാറ്റുക. ഉള്ളി, കായം, ഇഞ്ചി-പച്ചമുളക് പേസ്റ്റ്, മല്ലി, മഞ്ഞൾപൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • നോൺ-സ്റ്റിക്ക് തവ (ഗ്രിഡിൽ) ചൂടാക്കുക, അൽപ്പം വെള്ളം തളിച്ച ശേഷം ഒരു മസ്ലിൻ തുണി ഉപയോഗിച്ച് പതുക്കെ തുടച്ചുകളയുക.
  • ഒരു പരന്ന തവിയിൽ മാവെടുത്ത് അതിൽ ഒഴിച്ച് 125 mm (5″) വ്യാസം വരുന്ന വിധത്തിൽ നേർത്ത വട്ടത്തിൽ പരത്തുക.
  • അതിനു മുകളിലും ചുറ്റുമായി 1/8 ടീസ്‌പൂൺ എണ്ണ പുരട്ടി തടവിയ ശേഷം അടയുടെ രണ്ടുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ ഇടത്തരം തീയിൽ പാകംചെയ്തെടുക്കുക.
  • ഒരു അർധവൃത്താകൃതിയിൽ അട നടുഭാഗത്തുനിന്ന് മടക്കുക, 23 അടകൾ കൂടി ഉണ്ടാക്കാൻ മുകളിലുള്ള ഘട്ടങ്ങൾ ആവർത്തിക്കുക
  • ചൂടോടെ വിളമ്പുക

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം