Humrahi

ചിക്കൻ ടിക്ക കത്തി റോൾ

ചേരുവകൾ:

  • കോഴിയുടെ നെഞ്ചിന്റെ എല്ലില്ലാത്ത ഭാഗം, കഷ്ണങ്ങൾ നീളത്തിൽ മുറിച്ചത് - 125 ഗ്രാം
  • തൈര് – ¼ കപ്പ് (60 ml)
  • നാരങ്ങാ നീര് – ½ ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി മിശ്രിതം – 7.5 ഗ്രാം
  • ചുവന്ന മുളക് പൊടി - ½ ടീസ്പൂൺ
  • മഞ്ഞൾ പൊടി - ½ ടീസ്പൂൺ
  • ഗരം മസാല - ½ ടീസ്പൂൺ
  • ജീരക പൊടി – ½ ടീസ്പൂൺ
  • ഉപ്പു ആവശ്യത്തിന്
  • ഓയിൽ - 1 ടേബിൾസ്പൂൺ
  • സവാള - 50g
  • തക്കാളി – 50 ഗ്രാം
  • ഗോതമ്പു പൊടി – 30 ഗ്രാം
  • മല്ലിയില – 15 ഗ്രാം
  • പുതിന ഇലകൾ - 15
  • പുതിന ഇലകൾ - 15
  • ഇഞ്ചി – 5 ഗ്രാം
  • ഉപ്പു ആവശ്യത്തിന്

പോഷക മൂല്യം:

കാലറി – 392 കിലോ കാൽറി
പ്രോട്ടീൻ - 36 ഗ്രാമ്

പാചകം ചെയ്യുന്ന വിധം:

  1. തൈര്, നാരങ്ങാ നീര്, ഇഞ്ചി-വെളുത്തുള്ളി മിശ്രിതം, ചുവന്ന മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ജീരക പൊടി, ഉപ്പു എന്നിവ കോഴി ഇറച്ചി കഷ്ണങ്ങളിൽ ചേർത്ത് നന്നായി യോജിപ്പിച്ച്‌ 30 മിനിറ്റ് മാറ്റി വയ്ക്കുക. ഇറച്ചിയിൽ മസാല നന്നായി പിടിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തുക.
  2. ഗോതമ്പു പൊടി കുഴച്ചു മാറ്റി വയ്ക്കുക.
  3. ഗ്രിൽ ചെയ്യാനുള്ള പാൻ ചൂടാക്കി, ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച്, പുരട്ടി വച്ചിരിക്കുന്ന ചിക്കൻ അതിലേക്ക് ഇട്ടു മുകളിൽ കുറച്ചു ഓയിലും കൂടി തൂവുക. 15-20 മിനിറ്റ് വരെ വേവിക്കുക. രണ്ടു വശവും മറിച്ചിട്ടു വേവിക്കുക.
  4. ചിക്കൻ ടിക്ക റെഡിയായിരിക്കുന്നു. ശേഷം മല്ലിയില മുകളിൽ വിതറി അലങ്കരിക്കുക.
  5. പുതിനയില, മല്ലിയില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, നാരങ്ങാ നീര്, ഉപ്പു എന്നിവ സ്വല്പം വെള്ളം ചേർത്ത് അരച്ച് കുഴമ്പു പരുവത്തിലാക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് അതിന്റെ കട്ടി ക്രമപ്പെടുത്തുക.
  6. കുഴച്ചു വച്ചിരിക്കുന്ന ഗോതമ്പു മാവ് പരത്തി ചപ്പാത്തിയാക്കി, കുറച്ചു ഓയിൽ ഉപയോഗിച്ച് ചുട്ടെടുക്കുക.
  7. ശേഷം ചപ്പാത്തിയുടേ മുകളിൽ പച്ച ചട്ട്ണി തേക്കുക. ഏതാനും ചിക്കൻ ടിക്ക കഷ്ണങ്ങൾ അതിനു മുകളിൽ വയ്ക്കുക. അരിഞ്ഞ സവാളയും, തക്കാളിയും, കക്കരിയും (വേവിക്കാത്തതു) കൂടി ചേർക്കുക. ഒരു റാപ്പിംഗ് കടലാസ് ഉപയോഗിച്ച് ചപ്പാത്തി റോൾ ചെയ്തെടുക്കുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം