ഗ്രിൽ ചെയ്ത ചിക്കൻ നാരങ്ങ
ചേരുവകൾ:
- എല്ലിലാത്ത ചിക്കൻ കഷ്ണം( തൊലികളഞ്ഞതു) -200 ഗ്രാം
- തൈര് – 3 ടേബിൾസ്പൂൺ(45 -50 ഗ്രാം)
- നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ
- മല്ലിയില – 8-10 ഇലകൾ
- വെളുത്തുള്ളി - 2 അല്ലി
- കടുകെണ്ണ – 2 ടീസ്പൂൺ
- ഉണങ്ങിയ ഒറിഗാനോ – 1 ടീസ്പൂൺ
- ഉപ്പും കുരുമുളകും ആവശ്യത്തിന്
പോഷക മൂല്യം:
കാലറി – 300 കിലോ കാൽറി
പ്രോട്ടീൻ - 53 ഗ്രാമ്
പാചകം ചെയ്യുന്ന വിധം:
- ഉപ്പും കുരുമുളകും ആവശ്യത്തിന് തൈര്, മസാലകൾ, ഇഞ്ചി വെളുത്തുള്ളി മിശ്രിതം എന്നിവ ചിക്കനിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.
- കടുകെണ്ണ ചൂടാക്കി ചിക്കൻ പുരട്ടിയതിൽ ചേർക്കുക.
- ശേഷം 30 മിനിറ്റോളം ഫ്രിഡ്ജിൽ സൂക്ഷിക്കുക. കുറച്ചധികം സമയമിരുന്നാലും നല്ലതാണ്.
- ഗ്രിൽ ചെയ്യുന്ന പാനിൽ ചിക്കൻ 20 - 25 മിനിറ്റ് വേവിക്കുക.
- നാരങ്ങ നീരും മല്ലിയിലയും കൊണ്ട് മോടിയാക്കുക.