ചിക്കൻ ചെറുപയർ പരിപ്പ് പിസ്സ
ചേരുവകൾ:
- ചെറുപയർ പരിപ്പ് - 1 കപ്പ്
- പൊടിച്ച ഓട്സ് - 2 ടീസ്പൂൺ
- കോഴി ഇറച്ചി – 50 ഗ്രാം
- മുളക് പൊടി - 1 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- മഞ്ഞൾ പൊടി - 1 ടീസ്പൂൺ
- തൈര് - 1 ടീസ്പൂൺ,
- മല്ലി പൊടി - 1 ടീസ്പൂൺ
- സവാള - 1(അരിഞ്ഞത്)
- കാരറ്റ് – ½ ചുരണ്ടിയതു
- മല്ലിയില - 2 ടേബിൾസ്പൂൺ
- കാപ്സികം - 2 ടേബിൾസ്പൂൺ(ചെറിയ കഷണങ്ങളാക്കിയത്)
- ചുരണ്ടിയ പനീർ/ചീസ് – 2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- ഉപ്പു ആവശ്യത്തിന്
- എണ്ണ - 1 ടീസ്പൂൺ
- ചുവന്ന മുളക് ചെറു കഷ്ണങ്ങളായി പൊടിച്ചത് - 1 ടീസ്പൂൺ
- ഒറിഗാനോ - 1 ടീസ്പൂൺ
പോഷക മൂല്യം:
കാലറി – 524 കിലോ കാൽറി
പ്രോട്ടീൻ - 42 ഗ്രാമ്
പാചകം ചെയ്യുന്ന വിധം:
- ഒരു കപ്പ് ചെറുപയർ പരിപ്പ് തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്തത്.
- രാവിലെ കുതിർന്ന പരിപ്പ് എടുത്തു ഓട്സും കുറച്ചു വെള്ളവും ചേർത്ത് അരച്ച് കുഴമ്പു പരുവത്തിലാക്കുക.
- ആവശ്യത്തിന് ഉപ്പു ചേർത്ത് 30 മിനിറ്റ് പാകമാവാൻ മാറ്റി വെയ്ക്കുക
- ഒരു പാത്രത്തിൽ ചിക്കൻ എടുത്തു, മുളക് പൊടി, ഗരം മസാല, മല്ലി പൊടി, മഞ്ഞൾ പൊടി, തൈര്, കുരുമുളകു പൊടി, ഉപ്പു എന്നിവ ചേർത്ത് നന്നായി പുരട്ടി 30 - 40 മിനിറ്റ് മാറ്റി വയ്ക്കുക.
- നോൺ സ്റ്റിക്ക് പാനിൽ ഓയിൽ ഒഴിച്ച് ചൂടായ ശേഷം, പുരട്ടി വച്ച ചിക്കൻ ഗോൾഡൻ നിറം ആകുന്നത് വരെ നന്നായി വേവിക്കുക. ശേഷം ചെറിയ കഷണങ്ങളാക്കുക.
- ഒരു പാത്രത്തിൽ കാരറ്റ്, ചിക്കൻ, സവാള, കാപ്സികം, മല്ലിയില, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- ഒരു തവയിലോ/പാനിലോ കുറച്ചു ഓയിലോ നെയ്യോ ഒഴിച്ചു പരത്തുക.
- അതിന്റെ മുകളിൽ ചിക്കൻ യോജിപ്പിച്ചതു നിരത്തുക, ചുരണ്ടിയ പനീർ/ചീസ്, ഇലകൾ, ചുവന്ന മുളകു തരികളും വിതറുക. കുറച്ചു സമയം മൂടി വച്ച ശേഷം വിളമ്പി കഴിക്കുക.