വിവിധ ഘടകങ്ങളാൽ രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) നിലകൾ സ്വാഭാവികമായി ദിവസം മുഴുവൻ മാറുന്നു. ചെറിയ വ്യതിയാനങ്ങൾ സാധാരണമാണെങ്കിലും ശ്രദ്ധിക്കാതെ പോകാം, അപകടകരമാംവിധം കുറഞ്ഞ രക്തത്തിലെ പഞ്ചസാര നിലകൾ ഗുരുതരമായ ആശങ്കയുണ്ടാക്കാം. രക്തത്തിലെ പഞ്ചസാര ആരോഗ്യകരമായ പരിധിക്ക് താഴെയാകുമ്പോൾ, അത് ഹൈപ്പോഗ്ലൈസീമിയ എന്ന് അറിയപ്പെടുന്നു, അതിനെ ലക്ഷ്യ പരിധിയിലേക്ക് തിരികെ കൊണ്ടുവരാൻ ഉടനടിയുള്ള നടപടി ആവശ്യമാണ്.
ഇൻസുലിൻ അല്ലെങ്കിൽ വായ വഴി കഴിക്കുന്ന ചില പ്രമേഹ മെഡിക്കേഷനുകൾ എടുക്കുന്ന പ്രമേഹമുള്ളവരിലാണ് ഹൈപ്പോഗ്ലൈസീമിയ സാധാരണയായി ഉണ്ടാകുന്നത്. രക്തത്തിലെ പഞ്ചസാര നിലകൾ അസാധാരണമായി കുറയുന്നതിനാൽ ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തെ ഇത് തടസപ്പെടുത്തുന്നു. നിങ്ങൾ ഇൻസുലിൻ അല്ലെങ്കിൽ പ്രമേഹ മെഡിക്കേഷൻ ഉപയോഗിക്കുകയും, വിറയൽ, തലചുറ്റൽ, വിയർക്കൽ, അല്ലെങ്കിൽ വിശപ്പ് പോലുള്ള ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുകയുമാണെങ്കിൽ, ഒരു ഗ്ലൂക്കോസ് മീറ്റർ ഉപയോഗിച്ച് നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിലകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഫലം രക്തത്തിലെ കുറഞ്ഞ പഞ്ചസാരയെ (70 mg/dL-ൽ താഴെ) സൂചിപ്പിക്കുന്നുണ്ടെങ്കിൽ, ഉചിതമായ നടപടികൾ സ്വീകരിക്കുക.
ഹൈപ്പോഗ്ലൈസീമിയയുടെ പ്രാരംഭ ലക്ഷണങ്ങൾ സമയത്തുതന്നെ നിയന്ത്രണവിധേയമാക്കേണ്ടതാണ്. ഗ്ലൂക്കോസ് ടാബ്‌ലെറ്റുകൾ, ഷുഗർ കാൻഡികൾ, ജെൽ മിഠായികൾ, ജ്യൂസ് അല്ലെങ്കിൽ തേൻ പോലുള്ള കാർബോഹൈഡ്രേറ്റുകൾ 15 ഗ്രാം കഴിക്കുന്നത് വീട്ടിൽ വച്ചുതന്നെ രക്തത്തിലെ പഞ്ചസാര നിലകൾ നിയന്ത്രണത്തിലാക്കാൻ സഹായിക്കും. ബോധക്കേടുണ്ടാകുന്ന തീവ്രമായ സാഹചര്യങ്ങളിൽ, ഉടനടി വൈദ്യസഹായം തേടേണ്ടതാണ്, കുത്തിവയ്പ്പിലൂടെയോ ഞരമ്പിലൂടെ നൽകുന്ന ഫ്ലൂയിഡുകളിലൂടെയോ ഗ്ലൂക്കോസ് നിർവഹിക്കാവുന്നതാണ്.
അമിതമായ ഇൻസുലിൻ അല്ലെങ്കിൽ പ്രമേഹ മെഡിക്കേഷൻ, ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കൽ, ഭക്ഷണമോ ലഘുഭക്ഷണമോ വൈകൽ അല്ലെങ്കിൽ വിട്ടുകളയൽ, മെഡിക്കേഷനിലോ ഭക്ഷണത്തിലോ ക്രമീകരണം വരുത്താതെയുള്ള വർദ്ധിച്ച ശാരീരിക പ്രവർത്തനങ്ങൾ, മദ്യപാനം എന്നിവ ഡയബറ്റിക് ഹൈപ്പോഗ്ലൈസീമിയയുടെ പൊതുവായ കാരണങ്ങളിൽ ഉൾപ്പെടുന്നു. ഹൈപ്പോഗ്ലൈസീമിയ തലച്ചോറിനെ ബാധിക്കുകയും, ഇത് ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്‌മ, മുൻകോപം, തലവേദന, കാഴ്‌ചയിൽ പ്രശ്‌നങ്ങൾ തുടങ്ങിയവ പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.
ഡയബറ്റിക് ഹൈപ്പോഗ്ലൈസീമിയ തടയുന്നതിന്, രക്തത്തിലെ പഞ്ചസാര നിലകൾ പതിവായി നിരീക്ഷിക്കുകയും കൃത്യമായ ഭക്ഷണ, ലഘുഭക്ഷണ സമയക്രമങ്ങൾ പാലിക്കുകയും നിർദ്ദേശിച്ച പ്രകാരം മെഡിക്കേഷൻ എടുക്കുകയും ശാരീരിക പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ മെഡിക്കേഷൻ ക്രമീകരിക്കുകയും അല്ലെങ്കിൽ ലഘുഭക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും കുറഞ്ഞ ഗ്ലൂക്കോസ് പ്രതികരണങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുകയും അടിയന്തര സാഹചര്യങ്ങളിലേക്കായി പ്രമേഹ തിരിച്ചറിയൽ കരുതുകയും ചെയ്യേണ്ടത് നിർണ്ണായകമാണ്.
ഈ പ്രതിരോധ നടപടികൾ പാലിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാര നിലകൾ ശ്രദ്ധാപൂർവം പരിപാലിക്കുന്നതിലൂടെയും, പ്രമേഹമുള്ള വ്യക്തികൾക്ക് ഹൈപ്പോഗ്ലൈസീമിയയുടെയും അതുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളുടെയും അപകടസാധ്യത കുറയ്ക്കാൻ കഴിയും16,17