Humrahi

കുട്ടു ആട്ട പനീർ മസാല ദോശ

ചേരുവകൾ:

  • കുട്ടു ആട്ട - 2 കപ്പ് 
  • തൈര് - ½ കപ്പ്
  • സമ കെ ചാവൽ - 2 കപ്പ് 
  • 2 വേവിച്ച ഉരുളക്കിഴങ്ങ് 
  • ½ ടീസ്‌പൂൺ ചുവന്ന മുളകുപൊടി
  • 2 അരിഞ്ഞ പച്ചമുളക് 
  • ½ ടീസ്‌പൂൺ മഞ്ഞൾ പൊടി 
  • ½ ടീസ്‌പൂൺ മല്ലിപ്പൊടി 
  • ½ ടീസ്‌പൂൺ കടുക്
  • ഉപ്പ് (സെന്ധ നാമക്ക് ഉപയോഗിക്കുക) പാകത്തിന് 
  • 2 ടീസ്‌പൂൺ എണ്ണ

പോഷക മൂല്യം:

ഊർജ്ജം: 210 കിലോ കലോറി
പ്രോട്ടീൻ: 4 ഗ്രാം

പാചകം ചെയ്യുന്ന വിധം:

ഉരുളക്കിഴങ്ങ് പനീർ ഫില്ലിംഗ് ഉണ്ടാക്കാൻ:

  1. ഒരു പാനിൽ 1.5 ടേബിൾസ്‌പൂൺ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുക് ചേർക്കുക, കടുക് പൊട്ടിത്തീർന്നാൽ മഞ്ഞളും ഉപ്പും ഉരുളക്കിഴങ്ങും ചേർക്കുക.
  2. മഞ്ഞൾ, ചുവന്ന മുളകുപൊടി, ഫ്രെഷായ പച്ചമുളക്, മല്ലിപ്പൊടി, കടുക് എന്നിവ ചേർത്ത് ഉരുളക്കിഴങ്ങ് ഇളക്കുക.
  3. ഉരുളക്കിഴങ്ങ് നന്നായി വെന്ത് ബ്രൗൺ നിറമാകുന്നതുവരെ മീഡിയം ഫ്ലെയിമിൽ 2-3 മിനിറ്റ് വേവിക്കുക. തീ ഓഫാക്കിയ ശേഷം ഗ്രേറ്റ് ചെയ്ത പനീറും അരിഞ്ഞ മല്ലിയിലയും ചേർക്കുക. എല്ലാം പരസ്‌പരം കൂടിച്ചേരുന്ന തരത്തിൽ നന്നായി ഇളക്കുക.

ദോശ ഉണ്ടാക്കാൻ:

  1. സമക് ചാവൽ 1-2 മണിക്കൂർ കുതിർത്തുവയ്ക്കുക. 
  2. ഒരു ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് കുട്ടു ആട്ടയും സമ കാ ചാവലും ഒന്നിച്ചു ചേർത്ത് പൊടിക്കുക.
  3. തൈര്, വെള്ളം, ഉപ്പ്, കുട്ടു ആട്ട, സമക് ചാവൽ എന്നിവ ചേർത്ത് നല്ല മാവ് രൂപത്തിലാക്കുക, മാവ് കുറച്ച് തിക്കായിരിക്കണം. തയ്യാറാക്കിയ ശേഷം മാറ്റി വയ്ക്കുക.
  4. ഒരു വലിയ നോൺ-സ്റ്റിക്ക് പാനിൽ ½ ടീസ്‌പൂൺ എണ്ണ ഒഴിച്ച് ഏകദേശം ഒരു മിനിറ്റ് ചൂടാക്കുക.
  5. ഏതാണ്ട് 2 തവി മാവ് ഒഴിച്ച് ദോശയുടെ ആകൃതിയിൽ പരത്തുക
  6. കുറഞ്ഞ ഫ്ലെയിമിൽ ഏകദേശം 2 മിനിറ്റ് വേവിക്കുക.
  7. ദോശ പതുക്കെ മറിച്ചിട്ട് വീണ്ടും 2 മിനിറ്റ് വേവിക്കുക. 
  8. ശരിയായി പാകം ചെയ്തുകഴിഞ്ഞാൽ, ഉരുളക്കിഴങ്ങും പനീർ ഫില്ലിംഗും മധ്യഭാഗത്ത് വെച്ച് ദോശ മടക്കിയെടുക്കുക. 
  9. ചൂടോടെ വിളമ്പുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം