നിങ്ങളുടെ രക്തത്തിലെ പഞ്ചസാര ഉയർന്നിരിക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
ഹൈപ്പർഗ്ലൈസീമിയ എന്നത് പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്ന രക്തത്തിലെ ഉയർന്ന പഞ്ചസാര നിലകളാണ്, അതേസമയം ഹൈപ്പോഗ്ലൈസീമിയ രക്തത്തിലെ കുറഞ്ഞ പഞ്ചസാരയാണ്, ഇത് ആശയക്കുഴപ്പം, വിയർക്കൽ പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്തേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് സുപ്രധാനമാണ്, പ്രത്യേകിച്ച് പ്രമേഹമുള്ള വ്യക്തികളെ സംബന്ധിച്ച്.
പ്രമേഹമുള്ള ആളുകളിൽ ഹൈപ്പർഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ ഏതാനും ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് സാവധാനത്തിൽ രൂപപ്പെടുന്നു. ചില സാഹചര്യങ്ങളിൽ, രക്തത്തിലെ പഞ്ചസാരയുടെ നില വളരെ കൂടുതലാകുന്നതുവരെ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.
ഹൈപ്പർഗ്ലൈസീമിയയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നവ:
ഇനിപ്പറയുന്ന കാരണങ്ങളാൽ ഹൈപ്പർഗ്ലൈസീമിയ ഉണ്ടാകാം:
- പ്രമേഹം
o ടൈപ്പ് 1 പ്രമേഹത്തിൽ, ആഗ്നേയഗ്രന്ഥിക്ക് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയില്ല.
o ടൈപ്പ് 2 പ്രമേഹത്തിൽ, രക്തത്തിലെ പഞ്ചസാര സ്ഥിരതയോടെ നിലനിർത്താൻ ആവശ്യമായ ഇൻസുലിൻ ആഗ്നേയഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്നില്ല.
o രണ്ട് അവസ്ഥകളിലും, രക്തപ്രവാഹത്തിൽ പഞ്ചസാര അടിഞ്ഞുകൂടുകയും ഹൈപ്പർഗ്ലൈസീമിയയ്ക്ക് ഇടയാക്കുകയും ചെയ്യുന്നു. - മാനസിക പിരിമുറുക്കം
- ജലദോഷം പോലുള്ള അസുഖം
- പ്രധാന ഭക്ഷണങ്ങൾക്ക് ഇടയിലെ ലഘുഭക്ഷണം പോലുള്ള അമിതഭക്ഷണം കഴിക്കൽ
- വ്യായാമത്തിന്റെ അഭാവം
- നിർജ്ജലീകരണം
- പ്രമേഹ മെഡിക്കേഷന്റെ ഒരു ഡോസ് നഷ്ടമാക്കൽ അല്ലെങ്കിൽ തെറ്റായ ഡോസ് എടുക്കൽ
- ഹൈപ്പോഗ്ലൈസീമിയയുടെ (രക്തത്തിലെ കുറഞ്ഞ പഞ്ചസാര) ഒരു സംഭവത്തെ അമിതമായി ചികിത്സിക്കൽ
- സ്റ്റിറോയിഡ് മെഡിക്കേഷൻ പോലുള്ള ചില മരുന്നുകൾ കഴിക്കൽ.
ഹൈപ്പർഗ്ലൈസീമിയയുടെ വല്ലപ്പോഴുമുള്ള സംഭവങ്ങൾ കുട്ടികളിലും യുവാക്കളിലും വളർച്ചയുടെ ഘട്ടങ്ങളിൽ ഉണ്ടാകാം. ഹൈപ്പർഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ നിർണ്ണയിക്കപ്പെടാത്ത പ്രമേഹം കാരണവും ഉണ്ടാകാം, അതിനാൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് തുടർ ചികിത്സയ്ക്ക് സഹായകമാകാം.
ഹൈപ്പർഗ്ലൈസീമിയയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നവ:
- വർദ്ധിച്ച ദാഹവും വരണ്ട വായയും
- ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
- മൂത്രത്തിൽ പഞ്ചസാരയുടെ ഉയർന്ന നിലകൾ
- ക്ഷീണം
- മങ്ങിയ കാഴ്ച
- അപ്രതീക്ഷിതമായി ശരീരഭാരം കുറയൽ
- ത്രഷ്, മൂത്രനാളിയിലെ അണുബാധകൾ, ചർമ്മ അണുബാധകൾ എന്നിവ പോലുള്ള ആവർത്തിച്ചുള്ള അണുബാധകൾ.
ചികിത്സിക്കാതെ വിടുന്ന ഹൈപ്പർഗ്ലൈസീമിയയുടെ സങ്കീർണ്ണതകളിൽ ഉൾപ്പെടുന്നവ:
- കാർഡിയോവാസ്കുലർ രോഗം
- വൃക്കരോഗം
- നാഡീതകരാർ
- അണുബാധ
- അസ്ഥി പ്രശ്നങ്ങൾ
- അംഗവിച്ഛേദനം അല്ലെങ്കിൽ മരണം
ഹൈപ്പർഗ്ലൈസീമിയ ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ തടയാൻ കഴിയും
- ആരോഗ്യകരമായ ശരീരഭാരം പരിപാലിക്കൽ
- പതിവ് ശാരീരിക പ്രവർത്തനം
- ഫ്രെഷായ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുക
- നിർദ്ദേശിച്ച പ്രകാരം പ്രമേഹ മെഡിക്കേഷൻ എടുക്കൽ
- രക്തത്തിലെ പഞ്ചസാരയുടെ പതിവ് നിരീക്ഷണം33,34,35,36


