പ്രമേഹം മാനസികാരോഗ്യത്തെ ബാധിക്കുന്ന വിധം?
മാനസികാരോഗ്യ വെല്ലുവിളികൾ നിങ്ങളുടെ പ്രമേഹ പരിചരണ പ്ലാൻ പാലിക്കുന്നതിൽ തടസങ്ങൾ ഉണ്ടാക്കാം. ചിന്തകളും വികാരങ്ങളും വിശ്വാസങ്ങളും മനോഭാവങ്ങളും ശരീര സംവിധാനങ്ങളുടെ ശരിയായ പ്രവർത്തനത്തിൽ ഒരു സ്വാധീനം ഉണ്ടാക്കാം. ചികിത്സിക്കാതെ വിട്ടാൽ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ പ്രമേഹത്തെ വർദ്ധിപ്പിക്കാം, നേരെമറിച്ചും സംഭവിക്കാം, പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മാനസികാരോഗ്യ ആശങ്കകളെ വഷളാക്കാം.
ദുഃഖത്തിന്‍റെയും ഒരിക്കൽ ആസ്വദിച്ചിരുന്ന പ്രവർത്തനങ്ങളിലുള്ള താൽപ്പര്യക്കുറവിന്‍റെയും നിരന്തരമായ തോന്നലുകളാൽ വിഭാഗീകരിച്ചിട്ടുള്ള ഒരു മെഡിക്കൽ അവസ്ഥയാണ് വിഷാദം. നിങ്ങളുടെ പ്രമേഹത്തിന്‍റെ നിയന്ത്രണം ഉൾപ്പെടെ നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഫലപ്രദമായി പ്രവർത്തിക്കാനുള്ള നിങ്ങളുടെ കഴിവിനെ ഇത് തടസപ്പെടുത്താം. പ്രമേഹം നന്നായി നിയന്ത്രണവിധേയമാകാതിരിക്കുന്നത്, ഹൃദ്രോഗം, നാഡീ സംബന്ധമായ തകരാറുകൾ പോലുള്ള സങ്കീർണ്ണതകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്രമേഹമുള്ള വ്യക്തികൾക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് 2 മുതൽ 3 മടങ്ങ് വരെ കൂടുതലാണ്. തെറാപ്പി, മെഡിക്കേഷൻ, അല്ലെങ്കിൽ ഇവ രണ്ടിന്‍റെയും സംയോജനം ഉൾപ്പെടെയുള്ള ചികിത്സാ ഓപ്‌ഷനുകൾ സാധാരണയായി വളരെ ഫലപ്രദമാണ്. ചികിത്സ തേടാത്തെ പക്ഷം, വിഷാദം ഭേദപ്പെടുന്നതിനുപകരം സാധാരണഗതിയിൽ വഷളാകാനുള്ള പ്രവണത കാണിക്കുന്നു.
വിഷാദരോഗ ലക്ഷണങ്ങൾ തീവ്രതയിൽ വ്യത്യാസപ്പെട്ടിരിക്കാം, ഇവ ഉൾക്കൊള്ളുകയും ചെയ്യാം:
- ദുഃഖത്തിന്‍റെയോ ശൂന്യതയുടെയോ തോന്നലുകൾ അനുഭവപ്പെടൽ
- മുമ്പ് ഏർപ്പെട്ടിരുന്ന പ്രവർത്തനങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടൽ
- അമിതമായി ഭക്ഷണം കഴിക്കൽ അല്ലെങ്കിൽ വിശപ്പില്ലായ്‌മ
- ഉറക്കമില്ലായ്‌മ അല്ലെങ്കിൽ അമിതമായ ഉറക്കം ഉൾപ്പെടെയുള്ള നിദ്രാഭംഗങ്ങൾ
- ശ്രദ്ധ കേന്ദ്രീകരിക്കാനോ തീരുമാനങ്ങൾ എടുക്കാനോ ബുദ്ധിമുട്ട്
- ക്ഷീണം
- നിരാശ, ക്ഷോഭം, ഉത്കണ്‌ഠ, അല്ലെങ്കിൽ കുറ്റബോധം തുടങ്ങിയ തോന്നലുകൾ
- നൊമ്പരം, വേദന, തലവേദന, മലബന്ധം, അല്ലെങ്കിൽ ദഹന പ്രശ്‌നങ്ങൾ പോലുള്ള ശാരീരിക ലക്ഷണങ്ങൾ
- സ്വയം മുറിപ്പെടുന്നതിനെയോ മരണത്തെയോ കുറിച്ചുള്ള ചിന്തകൾ
മാനസിക പിരിമുറുക്കവും ഉത്കണ്‌ഠയും പരിഗണിക്കേണ്ട അധിക മാനസികാരോഗ്യ വശങ്ങളാണ്. ഗതാഗതത്തിരക്ക്, കുടുംബ കാര്യങ്ങൾ, അല്ലെങ്കിൽ പ്രമേഹ നിയന്ത്രണത്തിന്‍റെ ദൈനംദിന ദിനചര്യകൾ എന്നിവ പോലുള്ള വിവിധ ഉറവിടങ്ങളിൽ നിന്ന് ഉണ്ടാകുന്നതും ജീവിതത്തിന്‍റെ ഒരു സഹജമായ ഭാഗവുമാണ് മാനസിക പിരിമുറുക്കം. മാനസിക പിരിമുറുക്കമുണ്ടാക്കുന്ന ഹോർമോണുകൾ രക്തത്തിലെ പഞ്ചസാര നിലകളിൽ പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകളിലേക്ക് നയിക്കാം, നീണ്ടുനിൽക്കുന്ന മാനസിക പിരിമുറുക്കം, പ്രത്യേകിച്ച് അസുഖമോ പരിക്കോ മൂലമുണ്ടാകുന്നത്, രക്തത്തിലെ പഞ്ചസാര നിലകൾ ഉയർത്തുകയും മറ്റ് ആരോഗ്യ സങ്കീർണ്ണതകൾക്ക് കാരണമാവുകയും ചെയ്യാം.
പ്രമേഹം പോലുള്ള ഒരു വിട്ടുമാറാത്ത അവസ്ഥ നിയന്ത്രിക്കേണ്ട ആവശ്യങ്ങളുടെ ഫലമായി ഉണ്ടാകുന്ന ആധി, ഭയം അല്ലെങ്കിൽ വിഭ്രാന്തിയുടെ വിട്ടുമാറാത്ത അവസ്ഥ എന്നിവ ഉത്കണ്‌ഠയിൽ ഉൾപ്പെടുന്നു. മാനസിക പരിമുറുക്കം, വിഷാദം, ഉത്കണ്‌ഠ എന്നിവയുമായി ചില സാമ്യതകൾ കാണിക്കുന്ന പ്രമേഹ വിഷമത (ഡയബറ്റിസ് ഡിസ്‌ട്രസ്) എന്നുവിളിക്കുന്ന ഒരു അവസ്ഥ പ്രമേഹമുള്ള ആളുകൾ അനുഭവിച്ചേക്കാം. വിഷാദത്തിൽ നിന്ന് വ്യത്യസ്തമായി, ഹൈപ്പോഗ്ലൈസീമിയയുടെ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ കുറഞ്ഞ നിലകളുടെ ഭയം പോലുള്ള പ്രമേഹവുമായി ബന്ധപ്പെട്ട സാധാരണ ഘടകങ്ങളുമായി പ്രമേഹ വിഷമത ബന്ധപ്പെട്ടിരിക്കുന്നു. കുടുംബ, സാമൂഹിക പിന്തുണയും ആരോഗ്യ പരിചരണ സേവനങ്ങളും പോലുള്ള ബാഹ്യ ഘടകങ്ങളും പ്രമേഹ വിഷമതയെ ബാധിക്കാം. പ്രമേഹ വിഷമതയെ ചികിത്സിക്കാൻ സാധാരണയായി മെഡിക്കേഷൻ ഉപയോഗിക്കാറില്ലെങ്കിലും, മാനസിക പിരിമുറുക്കം കുറയ്ക്കാൻ പ്രമേഹ നിയന്ത്രണം മെച്ചപ്പെടുത്തുന്നതും ടോക്ക് തെറാപ്പിയും പിന്തുണാ ഗ്രൂപ്പുകളും സഹായകരമാകുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
നിങ്ങൾക്ക് വിഷാദം, മാനസിക പിരിമുറുക്കം അല്ലെങ്കിൽ ഉത്കണ്‌ഠ അനുഭവപ്പെടുന്നതായി നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, ആവശ്യമായ ചികിത്സ ആരംഭിക്കുന്നതിന് ഉടൻ തന്നെ നിങ്ങളുടെ ആരോഗ്യ പരിചരണ ദാതാവിനെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്. വിഷാദത്തിന്‍റെ കാര്യത്തിൽ നേരത്തെയുള്ള ഇടപെടൽ നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും ജീവിത നിലവാരത്തിനും ഫലപ്രദമായ പ്രമേഹ നിയന്ത്രണത്തിനും പ്രത്യേകമായി പ്രയോജനകരമാണ്.31,32


